Posted By user Posted On

ദുബായ്: സ്ത്രീകളും കുട്ടികളുമടക്കം 24 പേരെ തീപിടിത്തത്തിൽ നിന്ന് രക്ഷിച്ച സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥന് ആദരം

ദുബായിൽ വീടിന് ഉണ്ടായ തീപിടുത്തത്തിൽ നിന്ന് സ്ത്രീകളും കുട്ടികളുമുൾപ്പെടെ 24 പേരുടെ ജീവൻ രക്ഷിച്ചതിന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ജനറലിൽ ജോലി ചെയ്യുന്ന ഫസ്റ്റ് കോർപ്പറൽ ഗദീർ ഹമൂദ് അൽ കഅബി ആദരിക്കപ്പെട്ടു.

അൽ കാബി യാദൃശ്ചികമായി പ്രദേശത്തുകൂടി കടന്നുപോകുമ്പോൾ രണ്ട് കാറുകൾക്കും ഒരു ടെന്റിനും വീടിന്റെ അനക്‌സിനും തീപിടിച്ചത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉയർന്ന താപനില കാരണം തീ പെട്ടെന്ന് പടർന്നു. പ്രധാന ഗേറ്റ് അടച്ചിട്ടിരുന്നതും ആളുകൾ ആരും പുറത്തിറങ്ങുന്നില്ലെന്നതും ശ്രദ്ധയിൽപ്പെട്ട അൽ കാബി ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ചെയ്യാൻ സമയം കളയാതെ അയാൾ അകത്തേക്ക് കുതിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പരിക്കേറ്റ വ്യക്തികളിൽ ഒരാൾക്ക് സിവിൽ ഡിഫൻസ് ടീമുകൾ എത്തുന്നതുവരെ അദ്ദേഹം പ്രഥമശുശ്രൂഷയും നൽകി.

ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അംഗം എന്ന നിലയിലുള്ള ഈ പ്രൊഫഷണലും മാനുഷികവുമായ കടമയുടെ ഭാഗമാണ് താൻ ചെയ്തതെന്ന് സൂചിപ്പിച്ചുകൊണ്ട് അൽ കാബി ഈ അംഗീകാരത്തിന് ദുബായ് പോലീസിനോട് നന്ദി രേഖപ്പെടുത്തി. സിവിൽ ഡിഫൻസ് തങ്ങളുടെ ജീവനക്കാരെ അത്യധികം സജ്ജരായിരിക്കാനും അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കാൻ സജ്ജരായിരിക്കാനും പരിശീലിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *