Posted By user Posted On

താപനില ഉയരുന്നതിനാൽ തീപിടിക്കാൻ സാധ്യത; ഈ വസ്തുക്കൾ വാഹനങ്ങളിൽ നിന്നൊഴിവാക്കണം

രാജ്യത്ത് താപനില ഉയരുന്നതിനാൽ തീപിടുത്തത്തിന് കാരണമാകുന്ന വസ്തുക്കൾ വാഹനങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് സിവിൽ ഡിഫൻസ് വിദഗ്ധർ മുന്നറിയിപ്പ് നൽകി. തീപിടുത്തത്തിന് കാരണമാകുന്ന ഗ്യാസ് കുപ്പികൾ, സിഗരറ്റ് ലൈറ്ററുകൾ, പോർട്ടബിൾ ചാർജർ, ഫോൺ ബാറ്ററി, ഇലക്ട്രിക് സ്കൂട്ടർ, ഇലക്ട്രോണിക് സിഗരറ്റ്, ഹാൻഡ് സാനിറ്റൈസർ, പെർഫ്യൂം ബോട്ടിൽ എന്നിവ വാഹനങ്ങളിൽ സൂക്ഷിക്കുന്നത് തീപിടുത്തത്തിന് കാരണമാകും. കൂടാതെ കാറുകൾ തീപിടുത്തത്തിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ഇതിനായി വാഹനത്തിലെ വെള്ളം, എൻജിൻ ഓയിൽ എന്നിവ ദിനംപ്രതി നിരീക്ഷിക്കുക, പതിവായി അറ്റകുറ്റപ്പണികൾ നടത്തുക, വാഹനത്തിൽ പുകവലി ഒഴിവാക്കുക, വാഹനത്തിൽ ഇന്ധനം നിറയ്ക്കുമ്പോൾ എൻജിൻ നിർത്തുക, ചോർച്ച തടയാൻ ഇന്ധന ടാങ്കിന്റെ അടപ്പ് അടച്ചു എന്ന് ഉറപ്പുവരുത്തുക, ഒരു പ്രഥമ ശുശ്രൂഷ ബാഗ് സൂക്ഷിക്കുകയും അതിന്റെ ഉപയോഗത്തിൽ പരിശീലനം നേടുകയും ചെയ്യുക, എയർ കണ്ടീഷണറുകളുടെ കാലികമായ പണികൾ നടത്തുക എന്നീ കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *