കുവൈത്തിൽ വെയർഹൗസിന് തീപിടിച്ച് വൻ നഷ്ടം; ആളപായമില്ല
കുവൈത്ത് സിറ്റി: അൽറായി ഭാഗത്ത് വെയർഹൗസിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അലൂമിനിയം നിർമാണ വെയർഹൗസിനാണ് തീപിടിച്ചത്. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ, അൽ ഷഹീദ്, അൽ എസ്നാദ് കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനയെ തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് സെൻട്രൽ ഓപറേഷൻസ് വകുപ്പ് ഉടൻ അയച്ചതായും ഫയർഫോഴ്സ് അറിയിച്ചു. സംഘമെത്തി തീയണച്ചു. അതേസമയം, തീപിടിത്തത്തിൽ നിരവധി വസ്തുക്കൾ കത്തിനശിച്ചു. വലിയ നഷ്ടം സംഭവിച്ചു.
രാജ്യത്ത് താപനില ഉയർന്നതോടെ തീപിടിത്ത കേസുകൾ കൂടിയുണ്ട്. രാജ്യത്ത് ഈ വർഷം ജൂലൈ മൂന്നു വരെ 2,150 തീപിടിത്തമാണ് അഗ്നിരക്ഷാസേന കൈകാര്യം ചെയ്തത്. വാഹനങ്ങൾക്കും തീപിടിക്കുന്നത് പതിവാണ്. അടുത്തിടെ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചിരുന്നു. നിർത്തിയിട്ട വാഹനങ്ങളിലും തീപിടിക്കുന്നുണ്ട്. വെള്ളിയാഴ്ച സാൽമി മേഖലയിൽ നാല് വാഹനങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഒരു ബസ് പൂർണമായും കത്തിനശിച്ചിരുന്നു.
താപനില ഇനിയും ഉയരും എന്നതിനാൽ തീപിടിത്ത സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കാനും സുരക്ഷ ക്രമീകരണങ്ങൾ കരുതാനും അധികൃതർ ഉണർത്തി. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി എടുക്കും.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)