യുഎഇ ഡ്രൈവിങ് ടെസ്റ്റുകളിൽ വരും നാളുകളിൽ കാലോചിത മാറ്റം; അറിയാം ഇക്കാര്യങ്ങൾ
ദുബായ്∙ ഡ്രൈവിങ് ലൈസൻസ് നേടുന്നവരുടെ എണ്ണത്തിൽ ദുബായിൽ വൻവർധന. 2021നെ അപേക്ഷിച്ചു കഴിഞ്ഞ വർഷം 36% അധികം പേർ ലൈസൻസ് നേടി. 2022 ൽ 1.90 ലക്ഷത്തിലധികം ലൈസൻസുകൾ നൽകിയതായി ആർടിഎ ഡ്രൈവിങ് ലൈസൻസ് വകുപ്പ് തലവൻ ജമാൽ അസ്സാദ അറിയിച്ചു.
ഡ്രൈവിങ് ടെസ്റ്റുകളിൽ വരും നാളുകളിൽ കാലോചിത മാറ്റം വരുത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. റോഡ്, സിഗ്നൽ ടെസ്റ്റുകളിലെല്ലാം ആധുനിക സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള മാറ്റമാണ് നടപ്പിലാക്കുക. ലൈസൻസുമായി ബന്ധപ്പെട്ടു 92% സേവനങ്ങളും ഡിജിറ്റലാക്കി. 20 മിനിറ്റിൽ നിന്ന് 5 മിനിറ്റിനുള്ളിൽ സേവനങ്ങൾ ലഭിക്കും. സേവനങ്ങളിൽ 75 % ഇപ്പോൾ 5 മിനിറ്റിൽ പൂർത്തിയാക്കാം.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)