Posted By user Posted On

ദുബായ് ഭരണാധികാരിയെ അവിചാരിതമായി ലിഫ്റ്റിൽ കണ്ടുമുട്ടി മലയാളി കുടുംബം

ലിഫ്റ്റിൽ വെച്ച് ദുബായ് ഭരണാധികാരിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മലയാളി കുടുംബം. മുംബൈയിൽ ബിസിനസുകാരനായ എറണാകുളം സ്വദേശിയായ അനസ് റഹ്മാൻ ജുനൈദിനും കുടുംബത്തിനുമാണ് യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരികമായ ശൈഖ്‌ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനൊപ്പം ലിഫ്റ്റിൽ സമയം ചെലവഴിക്കാൻ അവസരം ലഭിച്ചത്. ബിസിനസ്സിന്റെ ഭാഗമായാണ് അനസ് റഹ്മാൻ ജുനൈദും കുടുംബവും ദുബായിൽ എത്തിയത്. പ്രമുഖ രാഷ്ട്രീയ നേതാവ് പരേതനായ എം ഐ ഷാനവാസിന്റെ സഹോദരൻ ഡോ. ജുനൈദിന്റെ മകനാണ് ഇദ്ദേഹം ദുബായിലെ അറ്റ്ലാന്റിക് മാളിലെ 22 ആം നിലയിലായിരുന്നു ഇവരുടെ താമസം. ഇരുപത്തിയൊന്നാം നിലയിൽ എത്തിയപ്പോഴാണ് ദുബായ് ഭരണാധികാരി ലിഫ്റ്റിൽ പ്രവേശിച്ചതും കുടുംബത്തോട് കുശലാന്വേഷണം നടത്തുകയും ചെയ്തത്. ഇദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഫോട്ടോയും ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *