Posted By user Posted On

ദുബായ് പോലീസിനെ ആഡംബര പെട്രോളിങ് വാഹനങ്ങളിൽ ഉൾപ്പെടുത്തി ബെന്റ്ലിയും

ദുബായ് പോലീസിനെ ആഡംബര പെട്രോളിങ് വാഹനങ്ങളിൽ ഇനി മുതൽ ബെന്റ്ലി GT-V8 ഉം. പുതിയ അൾട്രാ ലക്ഷ്വറി ബെന്റ്ലി കോണ്ടിനെന്റൽ GT-V8-ന് 542 ഹോഴ്സ് പവർ ഉള്ള എട്ട് സിലിണ്ടർ എൻജിനുകൾ ആണുള്ളത്. 3.9 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ സീറോ മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ഈ വാഹനത്തിന് സാധിക്കും. വാഹനത്തിന്റെ 770 NM വരെയുള്ള ടോർക്കും പോലീസ് സേനയ്ക്ക് കൂടുതൽ ശക്തി പകരും.

ദുബായ് പോലീസ് ഓഫീസേഴ്സ് ക്ലബ്ബിൽ നടന്ന ഈ വാഹനത്തിന്റെ സ്വീകരണ ചടങ്ങിൽ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ മേജർ ജനറൽ ജമാൽ അൽ ജലാഫ്, ബെന്റ്ലിയിലെ നാഷണൽ ബ്രാൻഡ് മാനേജർ ഡാനി കകൗൺ, കമ്പനിയുടെ ഫിനാൻഷ്യൽ ഓഫീസർ മൈക്കൽ ഖൈറി കൂടാതെ മുതിർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *