Posted By user Posted On

policeഷാർജ പൊലീസിൽ തൊഴിൽ അവസരം? പ്രചരണത്തിലെ സത്യമെന്ത്? മുന്നറിയിപ്പുമായി പൊലീസ്

ഷാർജയിൽ പൊലീസിൽ തൊഴിൽ അവസരമെന്ന പേരിൽ പുതുതായി ഇറങ്ങിയ പ്രചരണം വ്യാജമെന്ന് ഷാർജ police പൊലീസ്. ഷാർജ പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യൽ മിഡിയ അക്കൗണ്ടുകളിലും മാത്രമേ ഇത്തരം വാർത്തകൾ വരികയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾക്കും ഷാർജ പൊലീസിൽ തൊഴിൽ അവസരം എന്ന പേരിലായിരുന്നു വ്യാജവാർത്ത പ്രചരിച്ചത്. സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് നിയമപരമായി ശിക്ഷാർഹമായ കുറ്റമാണ്. വ്യാജ സന്ദേശങ്ങളെ കുറിച്ച് ഷാർജ പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. നിലവിൽ പ്രചരിക്കുന്ന തൊഴിൽ വാർത്ത നിഷേധിച്ച സായുധ സേന ജനറൽ കമാൻഡർ പൊലീസ് വകുപ്പ് ഔദ്യോഗികമായി അറിയിക്കുന്ന വാർത്തകൾ മാത്രമേ പരിഗണനയിൽ എടുക്കാവു എന്ന് വ്യക്തമാക്കി. ഇത്തരം വ്യാജ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുകയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയോ ചെയ്യരുത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

https://www.pravasiinfo.com/2023/06/09/application-spoken-arabic-malayalam-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *