Posted By user Posted On

uae accdent യുഎഇയിൽ നിന്നുള്ള വാഹനം കൂട്ടിയിടിച്ച് 5 മരണം; 8 പേ‍‍‍‍ർക്ക് പരിക്കേറ്റു

അൽ ബത്ത-ഹരദ് ഹൈവേയിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ uae accdent അഞ്ച് പേർ മരിച്ചതായി സൗദി പ്രസ് ഏജൻസി ചൊവ്വാഴ്ച അറിയിച്ചു. ഒരു വാഹനത്തിന് തീപിടിച്ച് എട്ട് പേർക്ക് പരിക്കേറ്റു.വാഹനങ്ങളിൽ ഒന്ന് യുഎഇ നമ്പ‍ർ പ്ലേറ്റ് ഉള്ളതും മറ്റൊന്ന് സൗദിയിൽ രജിസ്റ്റർ ചെയ്തതുമാണ്. യുഎഇ വാഹനത്തിൽ 12 അംഗ കുടുംബവും സൗദി വാഹനത്തിൽ ഒരു കുടുംബത്തിൽ നിന്ന് ഏഴ് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.അൽ ബത്ത-ഹരദ് റോഡിലെ ട്രാഫിക് പട്രോളിംഗും സിവിൽ ഡിഫൻസ് ടീമും അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തെക്കുറിച്ച് അവർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഹൈവേ 10 എന്നറിയപ്പെടുന്ന അൽ ബത്ത-ഹരദ് റോഡ് ലോകത്തിലെ ഏറ്റവും നീളം കൂടിയ നേരായ പാതയാണെന്നാണ് പറയപ്പെടുന്നത്. പരിക്കേറ്റവരുടെ ആരോ​ഗ്യനിലയെ കുറിച്ച് വിവരം നൽകാൻ കിഴക്കൻ മേഖലാ ഗവർണർ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവർക്ക് എല്ലാവിധ ആരോഗ്യ സംരക്ഷണവും നൽകാനും മരിച്ചവരുടെ മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *