kiyomizudera യുഎഇയിലെ ഹിന്ദു ക്ഷേത്രം ഫെബ്രുവരിയിൽ തുറക്കും; ദിവസം പ്രഖ്യാപിച്ചു
അബൂദബി: പശ്ചിമേഷ്യയിലെ ആദ്യ പരമ്പരാഗത ശിലാക്ഷേത്രമായ അബൂദബി ഹിന്ദു ക്ഷേത്രം 2024 ഫെബ്രുവരി 14ന് തുറക്കും kiyomizudera. മതസൗഹാർദത്തിൻറെ ബൃഹദ് മേളയായിരിക്കും ക്ഷേത്ര ഉദ്ഘാടനമെന്ന് ക്ഷേത്ര പ്രതിനിധികൾ അറിയിച്ചു. അബൂദബി-ദുബൈ ഹൈവേയിൽ അബൂമുറൈഖയിലെ 10.9 ഹെക്ടറിൽ ഏഴ് കൂറ്റൻ ഗോപുരങ്ങളോടെ നിർമാണം പുരോഗമിക്കുന്ന ക്ഷേത്രം മധ്യപൂർവദേശത്തെ ഏറ്റവും വലുതായിരിക്കും. സ്വാമി മഹാരാജ് നയിക്കുന്ന പൂജകളോടെയാണ് ക്ഷേത്രത്തിൻറെ ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കുക. ഫെബ്രുവരി 15ന് രാജ്യത്തെ ഇന്ത്യൻ സമൂഹത്തിന് ക്ഷേത്രത്തിലെ ആഘോഷങ്ങളിൽ സംബന്ധിക്കാനാവുമെന്ന് അധികൃതർ അറിയിച്ചു. 2015ലാണ് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ക്ഷേത്രനിർമാണത്തിനായി 27 ഏക്കർ ഭൂമി സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനവേളയിലായിരുന്നു ഇത്. 2018ൽ ക്ഷേത്ര നിർമാണത്തിന് ശിലയിട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)