awardസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്, അവാർഡുകൾ വാരിക്കൂട്ടി ‘ന്നാ താൻ കേസ് കൊട്’
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കത്തിനാണ് award മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. നൻപകൽ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടൻ. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിൻസി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു.ന്നാ താൻ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബൻ പ്രത്യേക ജൂറി പരാമർശം നേടി. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. സി.എസ്.വെങ്കിടേശ്വരൻ പുരസ്കാരത്തിന് അർഹനായി. മികച്ച ജനപ്രിയ ചിത്രമായി ‘ന്നാ താൻ കേസ് കൊട്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ (ചിത്രം: ഇലവീഴാ പൂഞ്ചിറ) ഷോബി പോൾ രാജ് ആണ് മികച്ച നൃത്തസംവിധായകൻ (ചിത്രം: തല്ലുമാല) മികച്ച പിന്നണി ഗായികയായി മൃദുല വാരിയറും മികച്ച പിന്നണി ഗായകനായി കപിൽ കപിലനും തിരഞ്ഞെടുക്കപ്പെട്ടു. റഫീഖ് അഹമ്മദ് ആണ് മികച്ച ഗാനരചയിതാവ്.
മികച്ച ചിത്രം- നൻ പകൽ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി)
നടൻ – മമ്മൂട്ടി (നൻ പകൽ നേരത്ത് മയക്കം)
നടി- വിൻസി അലോഷ്യസ് (രേഖ)
നടൻ (സ്പെഷ്യൽ ജൂറി)-കുഞ്ചാക്കോ ബോബൻ, അലൻസിയർ (എന്നാ താൻ കേസ് കൊട്, അപ്പൻ)
സ്വഭാവനടി- ദേവി വർമ (സൗദി വെള്ളക്ക)
സ്വഭാവനടൻ- പി.പി. കുഞ്ഞിക്കൃഷ്ണൻ (എന്നാ താൻ കേസ് കൊട്)
സംവിധാനം (പ്രത്യേക ജൂറി) – വിശ്വജിത്ത് എസ് -, രാരിഷ് -വേട്ടപ്പട്ടികളും ഓട്ടക്കാരും
സംവിധായകൻ- മഹേഷ് നാരായണൻ (അറിയിപ്പ്)
രണ്ടാമത്തെ ചിത്രം- അടിത്തട്ട്
തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷൻ) – രാജേഷ് കുമാർ, തെക്കൻ തല്ലുകേസ്
തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, എന്നാ താൻ കേസ് കൊട്
ക്യാമറ- മനേഷ് മാധവൻ, ചന്ദ്രു സെൽവരാജ് (ഇലവീഴാ പൂഞ്ചിറ, വഴക്ക്)
കഥ- കമൽ കെ.എം (പട)
സ്ത്രീ-ട്രാൻസ്‌ജെൻഡർ പുരസ്‌കാരം- ശ്രുതി ശരണ്യം (ബി 32 മുതൽ 44 വരെ)
കുട്ടികളുടെ ചിത്രം -പല്ലൊട്ടി 90സ് കിഡ്
ബാലതാരം പെൺ- തന്മയ (വഴക്ക്)
ബാലതാരം ആൺ -മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്)
നവാഗത സംവിധായകൻ- ഷാഹി കബീർ (ഇലവീഴാ പൂഞ്ചിറ)
ജനപ്രിയ ചിത്രം- എന്നാ താൻ കേസ് കൊട്
നൃത്തസംവിധാനം- ഷോബി പോൾരാജ് (തല്ലുമാല)
വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണൻ -സൗദി വെള്ളക്ക
മേക്കപ്പ്ആർട്ടിസ്റ്റ്- റോണക്സ് സേവ്യർ (ഭീഷ്മപർവം)
ശബ്ദരൂപകല്പന- അജയൻ അടാട്ട് (ഇലവീഴാ പൂഞ്ചിറ)
ശബ്ദമിശ്രണം -വിപിൻ നായർ (എന്നാ താൻ കേസ് കൊട്)
കലാസംവിധാനം- ജ്യോതിഷ് ശങ്കർ (എന്നാ താൻ കേസ് കൊട്)
ചിത്രസംയോജകൻ- നിഷാദ് യൂസഫ് (തല്ലുമാല)
ഗായിക- മൃദുല വാര്യർ (മയിൽപ്പീലി ഇളകുന്നു കണ്ണാ, 19-ാംനൂറ്റാണ്ട്)
ഗായകൻ- കപിൽ കബിലൻ (കനവേ, പല്ലൊട്ടി 90സ് കിഡ്)
സംഗീതസംവിധായകൻ (ബി.ജി.എം)- ഡോൺ വിൻസെന്റ് (എന്നാ താൻ കേസ് കൊട്)
സംഗീതസംവിധായകൻ- എം. ജയചന്ദ്രൻ (മയിൽപ്പീലി, ആയിഷാ)
ഗാനരചയിതാവ്- റഫീഖ് അഹമ്മദ് , (തിരമാലയാണു നീ, വിഡ്ഢികളുടെ മാഷ്)
സിങ്ക് സൗണ്ട് -വൈശാഖ് പി.വി-(അറിയിപ്പ്)
ഡബ്ബിങ് ആൺ- ഷോബി തിലകൻ 19-ാം നൂറ്റാണ്ട്
ഡബ്ബിങ് പെൺ -പോളി വൽസൻ – സൗദി വെള്ളക്ക
വിഷ്വൽ എഫക്ട്സ് -അനീഷ്, സുമേഷ് ഗോപാൽ (വഴക്ക്)
ചലച്ചിത്രഗ്രന്ഥം- സിനിമയുടെ ഭാവദേശങ്ങൾ- സി.എസ്. വെങ്കിടേശ്വരൻ
ചലച്ചിത്രലേഖനം- പുനസ്ഥാപനം എന്ന നവേന്ദ്രജാലം-സാബു പ്രവദാസ്
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)