Posted By user Posted On

സന്ദർശന വിസയിൽ യുഎഇയിൽ എത്തിയ മലയാളി അന്തരിച്ചു

അൽഐൻ: തിരുന്നാവായ വൈരങ്കോട് വടക്കെ പല്ലാർ മഹല്ല് കമ്മിറ്റി പ്രസിഡൻറുംകാട്ടിലങ്ങാടി പി.എം.എസ്.എ പൂക്കോയ തങ്ങൾ യതീംഖാന കമ്മിറ്റി ട്രഷററുമായ എം.പി മുഹമ്മദ് കുട്ടി മുസ്​ല്യാർ(72) അൽഐനിൽ നിര്യാതനായി. സന്ദർശക വിസയിയു.എ.ഇയിൽ എത്തിയ അദ്ദേഹം കഴിഞ്ഞ ആറ് മാസമായി ദുബൈയിൽ മിർദിഫിൽ മക്കളുടെ കൂടെയായിരുന്നു താമസം. വെള്ളിയാഴ്ച താമസ വെച്ച്​ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സ തേടിയെങ്കിലും, നില വഷളായതിനെ തുടർന്ന് അൽഐനിലെ തവാം സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച ഉച്ച ഒന്നരയോടെയാണ്​ മരിച്ചത്​. മൈമൂനയാണ് ഭാര്യ. ശുക്കൂർ, സുമയ്യ എന്നിവർ മക്കളാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും* അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *