www gofirst com ഗോ ഫസ്റ്റ് വീണ്ടും എത്തുന്നു; പ്രവാസി മലയാളികൾക്ക് പുത്തൻ പ്രതീക്ഷ, യാത്ര ദുരിതത്തിന് അവസാനമാകും
അബുദാബി: ദുബൈ വിമാന സർവീസ് പുനരാരംഭിക്കാൻ ഗോ ഫസ്റ്റിന് ഇന്ത്യൻ വ്യാേമയാന മന്ത്രാലയം അനുമതി www gofirst com നൽകിയതോടെ പ്രവാസികളുടെ പ്രതീക്ഷ ഉയരുകയാണ്. പതിനഞ്ച് വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിനുളള അനുമതിയാണ് വിമാന കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളായിരിക്കും. പിന്നാലെ അന്താരാഷ്ട്ര സർവീസും പുനരാരംഭിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ അബുദാബിയിൽ നിന്നും ദുബായിൽ നിന്നും ഗോ ഫസ്റ്റിന്റെ വിമാനങ്ങൾ വീണ്ടും പറന്നുയരും.സൂക്ഷ്മമായ പരിശോധനകൾക്ക് ശേഷം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഗോ ഫസ്റ്റ് ആഭ്യന്തര സർവീസ് ആരംഭിക്കും. അന്താരാഷ്ട്ര സർവീസ് സെപ്തംബറിൽ ആയിരിക്കും തുടങ്ങുക. ടികറ്റ് ബുകിംഗ് സെപ്തംബർ ആദ്യം ആരംഭിക്കും. യുഎഇയിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ഗോ ഫസ്റ്റ് വിമാന സർവീസുകളെയായിരുന്നു. ആദ്യ അന്താരാഷ്ട്ര സർവീസ് യുഎഇ കണ്ണൂർ റൂടിൽ ആയിരിക്കും.ഇതോടെ സാമ്പത്തിക പാപ്പരത്തം മൂലം നിർത്തിവെക്കുകയും പിന്നീട് സർവിസ് ആരംഭിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാന കമ്പനിയെന്ന പേരും ഗോ ഫസ്റ്റിന് ലഭിക്കും. 22 വിമാനങ്ങളുമായി സർവിസ് നടത്താനാണ് അനുവാദം ചോദിച്ചതെങ്കിലും 15 എണ്ണത്തിനാണ് അനുമതി നൽകിയത്.ദിവസേന 114 സർവിസുകൾ നടത്താനാവും. എന്നാൽ, സർവിസ് നടത്താനാവശ്യമായ ഫണ്ട് കണ്ടെത്തലുൾപ്പെടെ നിരവധി പ്രശ്നങ്ങൾ കാത്തിരിക്കുന്നുണ്ട്. സുരക്ഷ ഓഡിറ്റിങ് അടുത്തിടെ നടന്നിരുന്നു. ഇതിന്റെ റിപ്പോർട്ട് അനുസരിച്ചാണ് സർവിസ് പുനരാരംഭിക്കാൻ അധികൃതർ അനുവാദം നൽകിയത്. സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ മേയ് മൂന്നു മുതലാണ് ഗോ ഫസ്റ്റ് സർവിസ് നിർത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം അമേരിക്ക കേന്ദ്രമായ കമ്പനി എൻജിൻ സൈപ്ല നിർത്തിവെച്ചിരുന്നു. ഇത് കാരണം ഗോ എയറിന്റെ 54 വിമാനങ്ങളാണ് നിർത്തിയിട്ടത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)