ലാനിയയ്ക്ക് സ്വപ്ന സമ്മാനവുമായി ശൈഖ് മുഹമ്മദ്
പ്രിയപ്പെട്ട കുതിരയായ ജാസ്നോയുടെ വേർപാടിൽ പൊട്ടിക്കരയുന്ന പെൺകുട്ടിയുടെ വിഡിയോ കഴിഞ്ഞ ദിവസം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവൾക്ക് സ്വപ്നതുല്യമായ ഒരു സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ്. ലാനിയ ഫഖർ എന്ന 8 വയസ്സുള്ള പെൺകുട്ടി ഇറാഖിലെ ഏറ്റവും പ്രായം കുറഞ്ഞ കുതിരയോട്ടക്കാരിയാണ് ലാനിയ എന്ന പെൺകുട്ടിയാണ് വീഡിയോയിലുള്ളത്. മികച്ച കുതിരയോട്ടക്കാരിയാകാനും തന്റെ പ്രായക്കാരെ ഇത് പഠിപ്പിക്കാനുമാണ് ലാനിയ ആഗ്രഹിച്ചിരുന്നത്. ഈ സ്വപ്നം സഫലമാക്കി ഒന്നിലേറെ കുതിരകളെയും സ്വന്തമായി ഒരു കുതിരയോട്ട പരിശീലന കേന്ദ്രം നിർമിക്കാനുള്ള സഹായവുമാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്.
ലാനിയ ഫഖർ എന്ന 8 വയസ്സുള്ള പെൺകുട്ടി ഇറാഖിലെ ഏറ്റവും പ്രായം കുറഞ്ഞ കുതിരയോട്ടക്കാരിയാണ് ലാനിയ. മികച്ച പരിശീലനം നേടിയയാളെപ്പോലെ കുതിരയോട്ടം അറിയുന്ന ഈ എട്ടു വയസ്സുകാരിക്ക് പിതാവ് സമ്മാനിച്ച ജെസ്നോ എന്ന് പേരായ പെൺകുതിരയാണ് ചത്തത്. അഞ്ചുവയസ്സു മുതൽ ലാനിയയുടെ ഏറ്റവും അടുത്ത കൂട്ടായിരുന്നു ഇത്. ചലനമറ്റു കിടക്കുന്ന കുതിരയുടെ അടുത്തേക്ക് ലാനിയ വരുന്നതും കെട്ടിപ്പിടിച്ച് കരയുന്നതും ഒരാൾ മൊബൈലിൽ പകർത്തുകയായിരുന്നു. ഇതാണ് പിന്നീട് വൈറലായത്. വേർപാടിനു ശേഷവും കുതിരയെ കുഴിച്ചുമൂടിയ സ്ഥലത്ത് പൂക്കളും ആപ്പിളുകളുമായി അവൾ സന്ദർശിക്കുമായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)