mers യുഎഇയിൽ പ്രവാസി യുവാവിന് മെർസ് വൈറസ് ബാധ, സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ; ജാഗ്രത നിർദേശം
ദുബൈ: ജൂൺ മാസം അൽഐനിൽ പ്രവാസി യുവാവിന് മെർസ് (മിഡിൽഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ്) mers ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. രോഗം ബാധിച്ച 28കാരനുമായി സമ്പർക്കം പുലർത്തിയ 108 പേരുടെ നിരീക്ഷണ കാലയളവ് പൂർത്തിയായ ശേഷമാണ് അധികൃതർ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. രോഗിയുമായി ബന്ധപ്പെട്ട ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ജൂൺ മൂന്നിനും ഏഴിനും പലതവണകളിലായി രോഗി ഛർദി, മൂത്രമൊഴിക്കുമ്പോൾ വേദന തുടങ്ങിയ പ്രയാസങ്ങളുമായി ആശുപത്രിയിലെത്തിയിരുന്നു. തുടർന്ന് ജൂൺ എട്ടിനാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ പ്രവേശിച്ച ഇയാൾക്ക് ജൂൺ 21ന് നടത്തിയ പി.സി.ആർ പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗി യു.എ.ഇക്ക് പുറത്ത് യാത്ര ചെയ്യുകയോ രോഗമുള്ളവരുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഒട്ടകങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ബന്ധപ്പെട്ടിട്ടുമില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.യു.എ.ഇയിൽ പൊതുവേ അപൂർവമായ രോഗമാണിത്. അബൂദബി പൊതുജനാരോഗ്യ കേന്ദ്രം രോഗബാധ കണ്ടെത്തിയ റിപ്പോർട്ടിനെത്തുടർന്ന് നിരീക്ഷണം ശക്തമാക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറഞ്ഞു. സമ്പർക്കം പുലർത്തിയ ദിവസം മുതൽ 14 ദിവസത്തെ നിരീക്ഷണമാണ് ആരോഗ്യ വിദഗ്ധർ രോഗബാധ പകരാതിരിക്കാൻ നിർദേശിച്ചിട്ടുള്ളത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)