Posted By user Posted On

gift ‘ദുബായ് സമ്മർ സർപ്രൈസസ്’; വമ്പൻ തുകയുടെ ആഢംബര വാഹനം സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരൻ; സമ്മാനങ്ങൾ നേടാൻ നിങ്ങൾക്കും അവസരം

‘ദുബായ് സമ്മർ സർപ്രൈസസ്’ വിജയകരമായി പുരോ​ഗമിക്കവെ ദുബായ് ഷോപ്പിങ് മാൾസ് ​ഗ്രൂപ്പ് (ഡി.എസ്.എം.ജി) gift 2023 ‘ഷോപ്, ഡ്രൈവ് & ലിവ് ഇറ്റ് അപ്’ (Shop, Drive & Live it Up) ക്യാംപയിനിന്റെ രണ്ടാം വിജയിയെ പ്രഖ്യാപിച്ചു. ഇന്ത്യൻ പ്രവാസി സുനു വി ജേക്കബ് ആണ് വിജയി. ​ഗ്രാൻഡ് പ്രൈസായ ഒരു നിസ്സാൻ എക്സ്-ട്രെയിൽ കാർ ആണ് സമ്മാനം. “ഇതൊരു സ്വപ്നം യാഥാർത്ഥ്യമായ നിമിഷമാണ്. ഞാൻ ഡി.എസ്.എം.ജി ക്യാംപെയ്നിന്റെ ഫലം കാത്തിരിക്കുകയായിരുന്നു. ഉടൻ തന്നെ പുതിയ കാറിൽ ഫാമിലിയുമായി റോഡ് ട്രിപ്പിന് പോകും.” സുനു വി ജേക്കബ് പ്രതികരിച്ചു.ഷോപ്, ഡ്രൈവ് & ലിവ് ഇറ്റ് അപ് ക്യാംപെയ്ൻ അവസാനിച്ചിട്ടില്ല. നാല് ലക്ഷ്വറി കാറുകൾ കൂടെ നേടാൻ ഉപയോക്താക്കൾക്ക് അവസരമുണ്ട്. ക്യാംപെയിനിന്റെ ഭാ​ഗമായ ഏതെങ്കിലും ഷോപ്പിങ് മാളിൽ നിന്ന് വെറും 200 ദിർഹത്തിന്റെ പർച്ചേസ് മാത്രം ചെയ്താൽ മതി മത്സരത്തിൽ പങ്കെടുക്കാൻ. അടുത്ത നറുക്കെടുപ്പുകൾ ഓ​ഗസ്റ്റ് ആറ്, 20, 27, സെപ്റ്റംബർ മൂന്ന് എന്നീ തീയതികളിലാണ്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം – http://www.dubaimallsgroup.com/

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *