Posted By user Posted On

സ്ത്രീധന പീഡനം; ഷാർജയിൽ മലയാളി യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

ഷാർജയിൽ മലയാളി യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനും എതിരെ പരാതിയുമായി യുവതിയുടെ കുടുംബം. കഴിഞ്ഞ ദിവസമാണ് ചാർട്ടേഡ് അക്കൗണ്ടന്റായ കല്ലുവാതുക്കൽ മേവനക്കോണം സ്വദേശി റാണി ഗൗരിയെ (29) ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയായ വൈശാഖിനും കുടുംബത്തിനും എതിരെയാണ് സ്ത്രീധന പീഡനം ആരോപിച്ച് കുടുംബം പരാതി നൽകിയിരിക്കുന്നത്. നാലു വയസ്സുള്ള മകൾക്കും വൈശാഖിനും ഒപ്പമായിരുന്നു റാണി ഷാർജയിൽ താമസിച്ചിരുന്നത്.

2018ലായിരുന്നു റാണിയുടെയും വൈശാഖിന്റെ വിവാഹം. വിവാഹത്തിന് 130 പവൻ സ്വർണം നൽകിയതായും എന്നാൽ വിവാഹശേഷം വിവാഹത്തിനു മുമ്പുള്ള ബന്ധത്തിന്റെ പേരിലും, സ്ത്രീധനത്തിന്റെ പേരിലും നിരന്തരമായി പീഡനം അനുഭവിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. സ്വകാര്യ കമ്പനിയിൽ എൻജിനീയറായ വൈശാഖിനൊപ്പം ആറുമാസം മുൻപാണ് ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ലഭിച്ച റാണിയും ഷാർജയിൽ എത്തുന്നത്. ഷാർജയിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന വൈശാഖിന്റെ അമ്മ മിനി വിജയൻ ഒരാഴ്ച മുമ്പാണ് പേരക്കുട്ടിയുമായി നാട്ടിലേക്ക് എത്തിയത്. റാണിയുടെ ബന്ധുക്കൾ ഷാർജ പോലീസിലും, പാരിപ്പള്ളി, ആറ്റിങ്ങൽ സ്റ്റേഷനുകളിലും ഭർത്താവ് വൈശാഖിനും കുടുംബത്തിനും എതിരെ പരാതി നൽകിയിട്ടുണ്ട്. മൃതദേഹം പ്രവാസി സംഘടനകളുടെ സഹായത്തോടെ നാട്ടിലേക്ക് എത്തിക്കാനാണ് തീരുമാനം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *