Posted By user Posted On

സൗജന്യ വിസ, ടിക്കറ്റ്, താമസം, ഭക്ഷണം! നഴ്സായിജോലി ചെയ്യാൻ നോർക്ക റൂട്ട്സ് വഴി അവസരം

ദോഹ, റിയാദ് : സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് പെർഫ്യൂഷനിസ്റ്റ് തസ്തികയിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി ഉദ്യോഗാർത്ഥികളെ തേടുന്നു. കാർഡിയാക്ക് പെർഫ്യൂഷനിൽ ബി.എസ്.സിയോ , എം.എസ്.സിയോ അധികയോഗ്യതയോ ഉളളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഈ മേഖലയിൽ മുൻപരിചയമുളളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസം വഴി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ നോർക്ക റൂട്സിന്റെ വെബ്സൈറ്റിലും www.norkaroots.org അല്ലെങ്കിൽ നോർക്ക റൂട്സിന്റെ ലാംഗ്വേജ് സ്കൂളിന്റെ www.nifl.norkaroots.org ലും ലഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 ( ഇന്ത്യയിൽ നിന്നും ) + 91-8802 012 345 ( വിദേശത്തുനിന്നും , മിസ്സ്ഡ് കോൾ സർവ്വീസ് ) ബന്ധപ്പെടാവുന്നതാണ്.

ബയോഡാറ്റ ( പുതിയതായി അപ്ഡേറ്റ് ചെയ്തത് ) , ആധാർ കാർഡ് , പാസ്പോർട്ട് , ഡിഗ്രി സർട്ടിഫിക്കറ്റ് , എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻഡ് പകർപ്പുകൾ, വെള്ള നിറത്തിലുള്ള ബാക് ഗ്രൗണ്ട് വരുന്ന ഒരു പാസ്പോർട്ട് സൈസ് Congo ( White background photo ( size below 500 * 500 pixel and in jpg format ) എന്നിവ ഇ – മെയിൽ ചെയ്യേണ്ടതാണ്. ആകർഷകമായ ശമ്ബളവും അലവൻസുകളും ലഭിക്കും . ശമ്പളത്തിന് പുറമെ താമസം , ഭക്ഷണം , വിസ , ടിക്കറ്റ് എന്നിവ തികച്ചും സൗജന്യമാണ്. ഇന്റർവ്യൂ തീയതി , വേദി എന്നിവ അറിയിക്കുന്നതാണ്. 31.07.2023 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *