Posted By user Posted On

gold smuggling സ്വ൪ണ൦ പൊടിയാക്കി പായ്ക്ക് ചെയ്തു, അടിവസ്ത്രത്തിൽ തുന്നിച്ചേർത്തു: വിമാനത്താവളത്തിൽ പിടിച്ചത് 11 ലക്ഷം രൂപയുടെ സ്വ൪ണ൦

മലപ്പുറം: ദുബൈയിൽനിന്ന് സസ്പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ gold smuggling യാത്രികനെ അനധികൃതമായി കടത്തിയ 11 ലക്ഷം രൂപയുടെ സ്വർണവുമായി അറസ്റ്റിലായി. കാസർകോട് സ്വദേശി അബ്ദുല്‍ റഹൂഫ് (24) ആണ് 188 ഗ്രാം സ്വര്‍ണ്ണവുമായി വിമാനത്താവളത്തിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്. സ്വര്‍ണ്ണം പൊടിയാക്കി പാക്ക് ചെയ്ത് ഇയാള്‍ ധരിച്ചിരുന്ന അടിവസ്ത്രത്തിൽ തുന്നിപ്പിടിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. വെള്ളിയാഴ്ച രാ​ത്രി ഏഴിനാണ് ഇയാൾ വിമാനമിറങ്ങിയത്. കസ്റ്റംസ് പരിശോധനക്ക് ശേഷം എട്ടിന് വിമാത്താവളത്തിന് പുറത്തിറങ്ങി. പ്രീ പെയ്ഡ് ടാക്സിയില്‍ ഫറോക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെടുമ്പോഴായിരുന്നു റഹൂഫിനെ പിടികൂടിയത്. മലപ്പുറം ജില്ല പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.ദേഹവും വസ്ത്രവും വിശദമായി പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് അടിവസ്ത്രത്തിൽ അധികമായി സ്റ്റിച്ചിങ് കണ്ടത്. തുടര്‍ന്ന് സ്റ്റിച്ച് പൊട്ടിച്ചപ്പോള്‍ ഉള്ളില്‍ സ്വര്‍ണ്ണ പാക്കറ്റ് കണ്ടെത്തുകയായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *