Posted By user Posted On

flight വിമാനത്തിൽ വച്ച് വനിത ഡോക്ടറെ പീഡിപ്പിച്ചെന്ന് പരാതി; പ്രൊഫസർ അറസ്റ്റിൽ

ഡൽഹി: ഇൻഡിഗോ എയർലൈൻസിൻറെ ഡൽഹി-മുംബൈ വിമാനത്തിൽ വച്ച് വനിതാ ഡോക്ടറെ ലൈംഗികമായി flight പീഡിപ്പിച്ചെന്ന പരാതിയിൽ 47 കാരനായ പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു.പറ്റ്ന സ്വദേശിയായ രോഹിത് ശ്രീവാസ്തവിനെയാണ്(47) അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് സംഭവം.ഡൽഹിയിൽ നിന്ന് പുലർച്ചെ 5.30ന് പറന്നുയർന്ന വിമാനത്തിൽ വച്ചാണ് അടുത്തിരുന്ന 24കാരിയായ ഡോക്ടറെ പ്രൊഫസർ ഉപദ്രവിച്ചത്. മുംബൈ വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിന് തൊട്ടുമുൻപ് പ്രതി തന്നെ അനുചിതമായി സ്പർശിച്ചതായി വനിതാ ഡോക്ടർ പരാതിയിൽ പറഞ്ഞു.രണ്ടു പേരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും ജീവനക്കാർ ഇടപെട്ടുവെന്നും പൊലീസ് പറഞ്ഞു. വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം പൊലീസ് പ്രതിയെ സഹാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രൊഫസറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *