യുഎഇ: 48 ടൺ മയക്കുമരുന്ന് സൂക്ഷിച്ചതിന് പ്രവാസി പിടിയിൽ
48 ടൺ മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും കൈവശം വച്ചതിന് ഏഷ്യക്കാരനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം ആരംഭിച്ചതായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. മയക്കുമരുന്ന് സൂക്ഷിക്കാൻ പ്രത്യേക ഗോഡൗണും പ്രതികൾ ഒരുക്കിയിരുന്നു. വീണ്ടും കടത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇയാൾ മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തുകയും ഒളിപ്പിച്ച് വെക്കുകയും ചെയ്തത്. 48 ടൺ 693 കിലോഗ്രാം മയക്കുമരുന്നാണ് ഇയാളിൽ നിന്ന് പിടികൂടിയത്. മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയ്ക്കെതിരായ പോരാട്ടം സംബന്ധിച്ച 2021-ലെ 30-ാം നമ്പർ ഫെഡറൽ ഡിക്രി നിയമം അനുസരിച്ച് ഈ കുറ്റകൃത്യങ്ങൾ നിയമപ്രകാരം ശിക്ഷാർഹമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)