Posted By user Posted On

യുഎഇയിൽ റോഡ് സുരക്ഷക്കായി പ്രത്യേക പദ്ധതി

യുഎഇയിൽ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ അ​പ​ക​ട മേ​ഖ​ല​ക​ൾ ക​​ണ്ടെ​ത്തു​ന്ന​തി​നും പ്ര​ള​യ​സാ​ധ്യ​ത കു​റ​ക്കാ​നും ല​ക്ഷ്യ​മി​ട്ട്​ ദേ​ശ​വ്യാ​പ​ക​മാ​യി വ​ൻ റോ​ഡ്​ സു​ര​ക്ഷ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. ഊ​ർ​ജ, അ​ടി​സ്ഥാ​ന വി​ക​സ​ന മ​ന്ത്രി സു​ഹൈ​ൽ അ​ൽ മ​ൻ​സൂ​രി​യാ​ണ്​ ‘സ​ലാ​മ 365’ എ​ന്ന പേ​രി​ൽ പു​തി​യ സു​ര​ക്ഷ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന റൂ​ട്ടു​ക​ളി​ൽ മു​ന്ന​റി​യി​പ്പ്​ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കും. കൂ​ടാ​തെ കാ​ൽ​ന​ട​ക്കാ​ർ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ​ക്രോ​സി​ങ്​ ഏ​രി​യ​ക​ൾ ക​ണ്ടെ​ത്താ​നും സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​ന്ന​തി​നും പ​ദ്ധ​തി സ​ഹാ​യി​ക്കു​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ദേ​ശീ​യ പ്രോ​ഗ്രാ​മു​ക​ളു​ടെ കീ​ഴി​ലാ​ണ്​ പ​ദ്ധ​തി രൂ​പ​വ​ത്​​ക​രി​ക്കു​ക. പ്ര​ള​യ സാ​ധ്യ​ത കു​റ​ക്കു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ പ്ര​ധാ​ന ഡാ​മു​ക​ളും താ​ഴ്വ​ര​ക​ളും നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കും. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 16 ഡാ​മു​ക​ളേ​യും ഒ​മ്പ​ത്​ താ​ഴ്വ​രു​ക​ളു​മാ​ണ്​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്കം റോ​ഡു​ക​ളി​ൽ ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *