travel airindia നെടുമ്പാശ്ശേരിയിൽ നിന്ന് പോയ എയർ ഇന്ത്യ എക്സ്പ്രസിൽ പുക, അര മണിക്കൂർ പറന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി; ഒഴിവായത് വൻ ദുരന്തം
കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്‌സപ്രസ് വിമാനത്തിൽ പുക travel airindia. ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാത്രി 10.30ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് തിരിച്ചിറക്കിയത്.
വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. ഈ വിമാനത്തിലുണ്ടായിരുന്ന 170 ഓളം യാത്രക്കാരെ ദുബായിൽ നിന്നു വന്ന മറ്റൊരു വിമാനത്തിൽ കയറ്റിവിട്ടു.അതേസമയം, കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം തകരാറിനെ തുടർന്ന് തിരിച്ചിറക്കിയ അടുത്തിടെ വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. മസ്കറ്റിലേക്ക് പറന്ന ഒമാൻ എയർവേയ്‌സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. 162 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കാലാവസ്ഥാ റെഡാറിനാണ് തകരാർ ഉണ്ടായതെന്നാണ് വിവരം. കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാൻ വിമാനത്തിന് കഴിയാതെ വന്നതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയത്. വിമാനത്തിന് യന്ത്രത്തകരാർ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)