ജുമൈറ സ്ട്രീറ്റ് റോഡിൽ ഇന്ന് ഭാഗിക നിയന്ത്രണം
ദുബൈ: അറ്റകുറ്റപ്പണി കാരണം ദുബൈയിലെ അൽ മനാറ റോഡ് ജങ്ഷനിലുള്ള ജുമൈറ സ്ട്രീറ്റിലെ ആദ്യ രണ്ടു റോഡുകൾ ആഗസ്റ്റ് ആറു മുതൽ ഭാഗികമായി അടച്ചിടുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
ഞായറാഴ്ച രാത്രി 12 മുതൽ തിങ്കളാഴ്ച പുലർച്ച അഞ്ചുവരെയാണ് ഗതാഗത നിയന്ത്രണം.ഇതുവഴി യാത്ര ചെയ്യേണ്ടവർ ബദൽ മാർഗങ്ങൾ തേടണമെന്നും സൂചന ബോർഡുകൾ ശ്രദ്ധിച്ച് വാഹനം ഓടിക്കണമെന്നും ആർ.ടി.എ മുന്നറിയിപ്പ് നൽകി. വാരാന്ത്യമായതിനാൽ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നാണിത്.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)