യുഎഇയില്‍ നിന്ന് ഒമാനിലേക്ക് പോയ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിക്ക് വാഹന അപകടത്തില്‍ ദാരുണാന്ത്യം
ഗള്‍ഫില്‍ വാഹന അപകടത്തില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് (20 ) ആണ് മരിച്ചത്. ദുബായില്‍ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ആണ് എംബിബിഎസ് വിദ്യാര്‍ഥി മരണപ്പെട്ടത്. ഈജിപ്തില്‍ എംബിബിഎസിനു പഠിക്കുന്ന റാഹിദ് ഒരാഴ്ച മുമ്പ് കസബില്‍ ജോലി ചെയ്യുന്ന പിതാവിന്റെ അടുത്ത് വന്നതായിരുന്നു. പിതാവിന്റെ സഹോദരി പുത്രനോടൊപ്പം ഹെവി പിക്കപ്പ് വാഹനത്തില്‍ ദുബായില്‍ പോയി മടങ്ങി വരവെ ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടര മണിയോടെയാണ് കസബില്‍ നിന്നും ഏതാണ്ട് പത്തു കിലോമീറ്റര്‍ അകലെ ഹറഫില്‍ വച്ച് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.റോഡില്‍ തെറിച്ചു വീണ റാഹിദ് അപകട സ്ഥലത്തു വെച്ച്തന്നെ മരണപ്പെട്ടു. പിതാവ് മുഹമ്മദ് റഫീഖ് ഇപ്പോള്‍ ഖസബിലാണ് ഉള്ളത്. മാതാവ് തസ്ലീമ മുഹമ്മദ് റഫീഖ്. മൂന്ന് സഹോദരിമാരും നാട്ടിലാണ്. മൃതദേഹം കസബ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. റോയല്‍ ഒമാന്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)