emirates id പ്രവാസികൾക്കിതാ ഒരു സന്തോഷ വാർത്ത; എമിറേറ്റ്സ് ഐ.ഡി വിവരങ്ങൾ ഇനി ഓൺലൈനായി തിരുത്താം; തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
അബൂദബി: എമിറേറ്റ്സ് ഐ.ഡിയിലെ വ്യക്തിവിവരങ്ങളിലെ മാറ്റങ്ങൾ ഓൺലൈനായി വരുത്താൻ emirates id സൗകര്യവുമായി ഫെഡറൽ, സിറ്റിസൻഷിപ് അതോറിറ്റി. അതോറിറ്റിയുടെ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ തുടങ്ങിയവ ഉപയോഗപ്പെടുത്തി താമസവിവരങ്ങൾ മാറ്റിനൽകാം. വ്യക്തിവിവരങ്ങളിലെ തെറ്റുകൾ തിരുത്തുന്നതിനും പ്രഫഷനൽ മാറ്റങ്ങൾ ചേർക്കുന്നതിനും പാസ്പോർട്ട് വിവരങ്ങളിലെ മാറ്റങ്ങൾക്കും പുതിയ പൗരത്വം ലഭിച്ചാൽ അക്കാര്യം ചേർക്കുന്നതിനും ഓൺലൈൻ സേവനം ഉപയോഗപ്പെടുത്താം. ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവരങ്ങളിൽ മാറ്റം വരുത്തുന്നതിനായി പ്രത്യേക സർവിസ് ഫീസ് ഇടാക്കും.കസ്റ്റമർ ഹാപിനസ് സെൻററുകൾ മുഖേനയും അതോറിറ്റിയുടെ അംഗീകാരമുള്ള ടൈപ്പിങ് ഓഫിസുകൾ മുഖേനയും സേവനം പ്രയോജനപ്പെടുത്താം. കളർഫോട്ടോ, പാസ്പോർട്ടിൻറെ പകർപ്പ്, സ്പോൺസറുടെ ഒപ്പോടുകൂടിയ അപേക്ഷ, എമിറേറ്റ്സ് ഐ.ഡി കാർഡിൻറെ ഇരുവശങ്ങളുടെയും പകർപ്പ് എന്നിവയാണ് മാറ്റം വരുത്തുന്നതിനുള്ള അപേക്ഷ സമർപ്പിക്കാൻ ആവശ്യമായുള്ള രേഖകൾ.200 ദിർഹമാണ് അപേക്ഷാഫീസ്. സ്മാർട്ട് സർവിസിനുള്ള ഫീസായ 100 ദിർഹവും ഇ-സർവിസിനുള്ള 50 ദിർഹവും ഫെഡറൽ അതോറിറ്റിയുടെ ഫീസായ 50 ദിർഹവും ഉൾപ്പെടെയാണ് ഈ തുക. ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടില്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)