Posted By user Posted On

ദുബായ്: വാഹനാപകടത്തിൽ മരിച്ചയാളുടെ മൃതദേഹം തിരിച്ചറിയാൻ പൊലീസ് സഹായം തേടുന്നു

ദുബായിൽ അപകടത്തിൽ മരിച്ച ഒരാളെ തിരിച്ചറിയാൻ പോലീസ് സഹായം തേടുന്നു. അൽ ഖുസൈസ് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള അൽ നഹ്ദ പാലത്തിന് മുമ്പുള്ള അൽ ഇതിഹാദ് റോഡിലായിരുന്നു അപകടം. കണ്ടെത്തുമ്പോൾ ഇയാളുടെ പക്കൽ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അതോറിറ്റി പറയുന്നത്. ഇദ്ദേഹത്തെ കാണാതായതായി റിപ്പോർട്ടില്ല. മരിച്ചയാളെ തിരിച്ചറിയാൻ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ ബർ ദുബായ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ദുബായ് പോലീസ് കോൾ സെന്ററിൽ 901 എന്ന നമ്പറിലും ബന്ധപ്പെടാം (ദുബായ്ക്ക് പുറത്ത് നിന്ന് വിളിക്കുകയാണെങ്കിൽ 04- ചേർക്കുക).യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *