പ്രവാസി മലയാളി യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു
തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ സ്വദേശി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു. അഴൂർ ശ്രീനിധി വീട്ടിൽ സദാശിവൻ മകൻ ശ്രീകുമാർ ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. പത്തു ദിവസം മുമ്പാണ് ജോലിയാവശ്യാർഥം ഇദ്ദേഹം വിസിറ്റിങ് വിസയിൽ ദുബൈയിൽ എത്തിയത്. മാതാവ് വള്ളിയമ്മ. ഭാര്യ: ലീന. മക്കൾ ജ്യോതിസ് എസ്.എൽ, ഗാഥ എസ്.എൽ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)