expat യുഎഇയിൽ കടലിന്റെ അടിത്തട്ട് വൃത്തിയാക്കുന്നതിനിടെ കാണാതായി; മലയാളി മുങ്ങൽ വിദഗ്ധന് വേണ്ടിയുള്ള തെരച്ചിൽ മൂന്നാം ദിവസവും വിഫലം
ഫുജൈറ: ഫുജൈറയിലെ കടലിൽ കാണാതായ മലയാളി മുങ്ങൽ വിദഗ്ധൻ അനിൽ സെബാസ്റ്റ്യനെ മൂന്നു ദിവസം expat കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. തൃശൂർ അടാട്ട് സ്വദേശി അനിൽ സെബാസ്റ്റ്യനെയാണ് (34) കപ്പലിൻറെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലികൾക്കിടെ തിങ്കളാഴ്ച മുതൽ കാണാതായത്. 10 വർഷത്തിലധികമായി ഡൈവിങ് മേഖലയിൽ ജോലിചെയ്യുന്ന അനിൽ ഇന്ത്യയിലെ മികച്ച മുങ്ങൽ വിദഗ്ധരിൽ ഒരാളാണ്. ഇദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഡൈവിങ്ങിൽ മികച്ച പരിചയവും കഴിവുമുള്ള അനിലിന് എങ്ങനെയാണ് അപകടം സംഭവിച്ചത് എന്ന അത്ഭുതത്തിലാണ് സഹപ്രവർത്തകർ. കപ്പലിൻറെ അടിത്തട്ടിലുള്ള നെറ്റിൽ കുടുങ്ങി അപകടം വരാനാണ് സാധ്യതയെന്ന് ഷിപ്പിങ് മേഖലയിൽ ജോലിചെയ്യുന്ന സുഹൃത്തുക്കൾ പറയുന്നു. കപ്പലിൻറെ അടിത്തട്ടിലേക്കുള്ള ആഴം 11 മീറ്ററാണ്. അത്ര ദൂരം മാത്രമാണ് ഡൈവേസിന് പോകേണ്ടിവരുക. അതിൽ കൂടുതൽ ആഴത്തിൽ പോയാൽ ശ്വാസതടസ്സം ഉണ്ടാകുമെന്നും സുഹൃത്തുക്കൾ പറയുന്നു. അനിൽ കപ്പൽ വൃത്തിയാക്കാൻ മുങ്ങിയ ഭാഗത്ത് 200 മീറ്ററോളം താഴ്ചയുണ്ടെന്ന് പറയപ്പെടുന്നു. കടലിൽ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിൻറെ ഉള്ളിൽ കയറി വൃത്തിയാക്കുന്ന ജോലിയിലെ സൂപ്പർവൈസറായിരുന്നു അനിൽ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)