Posted By user Posted On

weather prediction യുഎഇയിൽ അസ്ഥിര കാലാവസ്ഥ: ‌പുറത്തിറങ്ങും മുൻപ് മുന്നറിയിപ്പ് ശ്രദ്ധിക്കണമെന്ന് അധികൃതർ

ദുബായ്∙ രാജ്യത്തു മഴയും പൊടിക്കാറ്റും തുടരുന്ന സാഹചര്യത്തിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ weather prediction കേന്ദ്രം (എൻസിഎം) ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അസ്ഥിര കാലാവസ്ഥ ആയതിനാൽ അതീവ ജാഗ്രത പാലിക്കണം. വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുന്നത് ഒഴിവാക്കണം. പുറത്തിറങ്ങും മുൻപ് കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും എൻസിഎം അറിയിച്ചു. ദുബായ്, അൽഐൻ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ട്. റേഡിയോകളിലെ കാലാവസ്ഥ മുന്നറിയിപ്പുകളും റോഡിലെ ട്രാഫിക് സൈൻ ബോർഡുകളിലെ നിർദേശങ്ങളും കർശനമായി പാലിക്കണം. ഇന്നലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. റാസൽഖൈമയിൽ കനത്ത മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങൾ എൻസിഎം പുറത്തു വിട്ടു.മഴയ്ക്കൊപ്പം ആലിപ്പഴവും പെയ്യുന്നതിനാൽ വാഹനങ്ങൾക്ക് കേടുപാടുകൾക്ക് സാധ്യതയുണ്ട്. മലഞ്ചരിവുകളിലും വാദികൾക്കു സമീപവും പോകരുത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *