തടവുകാർക്ക് തയ്യൽ പരിശീലനത്തിന് സൗകര്യമൊരുക്കി ദുബായ് പോലീസ്
യുഎഇയിലെ പൊലീസ് വകുപ്പിലെ ജയിൽ വിഭാഗം ഡന്യൂബ് ഗ്രൂപ്പുമായി സഹകരിച്ച് തടവുകാർക്ക് തയ്യൽ പരിശീലന സംവിധാനം ഒരുക്കി. തടവുകാരുടെ പുനരധിവാസ പദ്ധതികളുമായി ബന്ധപ്പെട്ടാണ് തൊഴിലധിഷ്ഠിത പരിശീലനത്തിന് സംരംഭം ഒരുക്കിയത്. ദുബൈ പൊലീസ് ജയിൽ വകുപ്പ് ഡയറക്ടർ ബ്രി. മർവാൻ അബ്ദുൽ കരീം ജൽഫാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും പുനരധിവാസത്തിനും തുടർജീവിതത്തിനും സഹായകമാകുന്ന എല്ലാ മാർഗങ്ങളും വിവിധ പങ്കാളികളുമായി ചേർന്ന് ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തടവുകാർക്ക് ഒരു തൊഴിൽ പരിശീലിക്കാനും കുടുംബത്തിനും സ്വന്തത്തിനും ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ഒരു ജോലി കരസ്ഥമാക്കാനും സഹായിക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)