Posted By user Posted On

fire force യുഎഇയിൽ പ്രവാസികൾ താമസിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം; 16 ഫ്ലാറ്റുകൾ കത്തിനശിച്ചു, 13 കാറുകൾക്ക് കേടുപാട്

അജ്മാൻ ∙ അജ്മാനിലെ ബഹുനില റസിഡൻഷ്യൽ കെട്ടിടത്തിൽ വൻ തീപിടിത്തം.16 ഫ്ലാറ്റുകൾ കത്തിനശിച്ചു fire force . 13 കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അൽ-നൈമിയ ഏരിയയിലെ 15 നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് വെള്ളിയാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്.ഉടൻതന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് പെട്ടെന്ന് തീ നിയന്ത്രണവിധേയമാക്കി, താമസക്കാരെ മുഴുവനും ഒഴിപ്പിച്ചു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ഫ്ലാറ്റുകളിലെ സാധനസാമഗ്രികളെല്ലാം കത്തിനശിച്ചു. കെട്ടിടത്തിൽ കൂളിങ് പ്രക്രിയ നടത്തിവരുന്നതായും അഗ്നിബാധയുടെ കാരണം അന്വേഷിക്കുന്നുവെന്നും പൊലീസ് ഒാപറേഷൻസ് ഡയറക്ടർ ജനറൽ മേജർ അബ്ദുല്ല സെയ്ഫ് അൽ മത്രൂഷി ഫറഞ്ഞു. റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്നും പ്രത്യേകിച്ച് റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ തീപിടുത്തത്തിന് കാരണമാകുന്ന എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കണമെന്നും ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഓപ്പറേഷൻസ് കെട്ടിട ഉടമകളോടും താമസക്കാരോടും അഭ്യർത്ഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *