Posted By user Posted On

gold smuggling വിമാനത്തിലെ ശൗചാലയത്തിൽ ഉപേക്ഷിച്ച നിലയിൽ സ്വർണം; കണ്ടെത്തിയത് 85 ലക്ഷം രൂപയുടെ സ്വർണം

നെടുമ്പാശ്ശേരി: വിമാനത്തിലെ ശൗചാലയത്തിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 85 ലക്ഷം രൂപയുടെ സ്വർണം gold smuggling കൊച്ചി വിമാനത്താവളത്തിൽ പിടിച്ചു. അബുദാബിയിൽനിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിൽനിന്നാണ് കസ്റ്റംസ് 1.709 കിലോ സ്വർണം പിടിച്ചത്. സ്വർണ മിശ്രിതം രണ്ട് പൊതികളാക്കി ശൗചാലയത്തിൽ വാഷ് ബേസിന്റെ അടിയിൽ ടേപ്പുകൊണ്ട് ഒട്ടിച്ചു വെച്ചിരിക്കുകയായിരുന്നു. പൊതികൾ ശ്രദ്ധയിൽ പെട്ട വിമാന ജീവനക്കാർ കസ്റ്റംസിന് വിവരം കൈമാറി. കസ്റ്റംസ് എത്തി പൊതികൾ കസ്റ്റഡിയിലെടുത്തു. അബുദാബിയിൽനിന്ന് എത്തി ഈ വിമാനം ഹൈദരാബാദിലേക്കാണ് പോകുന്നത്. സ്വർണക്കടത്ത് സംഘത്തിൽ പെട്ട ആരെങ്കിലും വിമാനത്തിൽ കയറി ഹൈദരാബാദിൽ എത്തി സ്വർണവുമെടുത്ത് പുറത്തിറങ്ങാൻ പദ്ധതിയിട്ടിരുന്നോ എന്നതുൾപ്പെടെ കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *