Posted By user Posted On

കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്ന് വീണ് പ്രവാസി മലയാളി വിദ്യാര്‍ത്ഥി മരിച്ചു

മലയാളി വിദ്യാര്‍ത്ഥി ബഹ്‌റൈനില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹമ്മദ് (15) ആണ് മരിച്ചത്. ജുഫൈറിലെ അപ്പാര്‍ട്ട്‌മെന്റിലെ പതിനൊന്നാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. പതിനൊന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്. ബഹ്‌റൈന്‍ ന്യൂ മില്ലെനിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബഹ്‌റൈനില്‍ ബിസിനസ് നടത്തി വരുന്ന ഷജീറാണ് പിതാവ്. മാതാവ്: ഫായിസ. അടുത്തിടെയാണ് കുടുംബം ഒമാനില്‍ നിന്ന് ബഹ്‌റൈനിലെത്തിയത്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *