യുഎഇയിൽ രണ്ടു വർഷത്തിനിടെ പിടികൂടിയത് 400 കോടി രൂപയുടെ കള്ളപ്പണം
അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് രണ്ടു വർഷത്തിനിടെ 400 കോടി ദിർഹമിന്റെ കള്ളപ്പണം പിടികൂടാനായെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം. ആഗോളതലത്തിൽ തിരയുന്ന 387 അന്താരാഷ്ട്ര സാമ്പത്തിക കുറ്റവാളികളും പിടിയിലായിട്ടുണ്ട്. രണ്ടു വർഷത്തിനിടെ കള്ളപ്പണവുമായി ബന്ധപ്പെട്ട 521 കേസുകൾ പരിഹരിക്കാൻ സാധിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കള്ളപ്പണത്തിന്റെ ഉറവിടങ്ങൾ, അവയുടെ നീക്കങ്ങൾ, ഗുണഭോക്താക്കൾ, ക്രിമിനൽ ശൃംഖലകൾ എന്നിവയെ വെളിച്ചത്തു കൊണ്ടുവരാൻ ലക്ഷ്യമിടുന്ന സമാന്തര സാമ്പത്തിക അന്വേഷണത്തിലൂടെയാണ് ഇത് സാധ്യമായത്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 55 ശതമാനത്തിലും അന്വേഷണം വിജയകരമായി പൂർത്തീകരിക്കാനായെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മയക്കുമരുന്ന് കടത്തുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള യു.എന്നിന്റെ പ്രത്യേക ഓഫിസുമായി സഹകരിച്ച് 2022 നവംബറിനും 2023 ഫെബ്രുവരിക്കും ഇടയിൽ 1628 ഇന്റലിജൻസ് വിവരങ്ങളും ആഭ്യന്തര മന്ത്രാലയം കൈമാറിയിട്ടുണ്ട്. സുരക്ഷിത സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുക്കുമെന്നും യു.എ.ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആവർത്തിച്ചു. രാജ്യത്തെ സംയോജിത പങ്കാളിത്ത വ്യവസ്ഥക്ക് അനുസൃതമായി ജീവിക്കാനും നിക്ഷേപങ്ങൾ ഇറക്കാനും ജോലി ചെയ്യാനുമുള്ള സുരക്ഷിതമായ അന്തരീക്ഷം വർധിപ്പിക്കാനുള്ള നടപടികൾ തുടരും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)