Posted By user Posted On

മഹ്സൂസ് നറുക്കെടുപ്പിലൂടെ ജീവിതം മാറി പ്രവാസി; നേടിയത് 10 ലക്ഷം ദിർഹം

മഹ്സൂസിന്റെ 141-ാമത് നറുക്കെടുപ്പിൽ വിജയികളായത് രണ്ടുപേർ. നേപ്പാളിൽ നിന്നുള്ള 29 വയസ്സുകാരനായ തുൾസി ​ഗ്യാരണ്ടീഡ് മില്യണയർ പ്രൈസ് AED 1,000,000 നേടി. ദുബായിലെ അൽ ക്വുവോസിലാണ് അദ്ദേഹം താമസിക്കുന്നത്. ഒന്നര വർഷമായി സ്ഥിരമായി മഹ്സൂസ് കളിക്കുന്നയാളാണ് തുൾസി. ഒരു ബിൽഡിങ് മെറ്റീരിയൽ കമ്പനിയിൽ ടെക്നീഷ്യനായ തുൾസി, 11 വർഷമായി യു.എ.ഇയിൽ സ്ഥിരതാമസക്കാരനാണ്. ഇ-മെയിൽ വഴിയാണ് മഹ്സൂസിലൂടെ സമ്മാനം നേടിയ വിവരം തുൾസി തിരിച്ചറിഞ്ഞത്. നാട്ടിൽ സ്വന്തമായി വീടു പണിയാൻ പണം ചെലവഴിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

അജ്മാനിൽ മെക്കാനിക്കൽ എൻജിനീയറായ 44 വയസ്സുകാരൻ അ​ഗീബ് ആണ് രണ്ടാമത്തെ വിജയി. 50,000 ദിർഹം മൂല്യമുള്ള സ്വർണ്ണനാണയങ്ങളാണ് സുഡാനിൽ നിന്നുള്ള അ​ഗീബ് നേടിയത്. മഹ്സൂസ് ​ഗോൾഡൻ സമ്മർ നറുക്കെടുപ്പിലൂടെയാണ് സമ്മാനം. ഈ വർഷം ഫെബ്രുവരിയിലാണ് അ​ഗീബ് മഹ്സൂസ് അക്കൗണ്ട് തുടങ്ങിയത്.

ഇതേ നറുക്കെടുപ്പിൽ 742 പേരാണ് വിവിധ സമ്മാനങ്ങൾ നേടിയത്. മൊത്തം പ്രൈസ് മണിയായി ഇവർ നേടിയത് AED 1,382,250. വെറും 35 ദിർഹം മാത്രം ചെലവാക്കി മഹ്സൂസ് വാട്ടർ ബോട്ടിൽ വാങ്ങി ​ഗെയിം കളിക്കാം. ശനിയാഴ്ച്ചകളിൽ വീക്കിലി ഡ്രോയിലും പിന്നീട് ​ഗ്രാൻഡ് ഡ്രോയിലും പങ്കെടുക്കാം. ടോപ് പ്രൈസ് 20 മില്യൺ ദിർഹം. ആഴ്ച്ചതോറും ഒരു മില്യൺ ദിർഹം നേടി ​ഗ്യാരണ്ടീഡ് മില്യണയർ പദവിയും നേടാം.

2023 ജൂലൈ 29 മുതൽ സെപ്റ്റംബർ രണ്ട് വരെ മഹ്സൂസിൽ പങ്കെടുക്കുന്നവർക്ക് ഓട്ടോമാറ്റിക് ആയി പ്രത്യേക ​ഗോൾഡൻ ഡ്രോയിൽ പങ്കെടുക്കാം. ഓ​ഗസ്റ്റ് അഞ്ച് മുതൽ ശനിയാഴ്ച്ചകളിൽ ഈ നറുക്കെടുപ്പുണ്ട്. ​ഗ്യാരണ്ടീ‍ഡ് പ്രൈസായി 50,000 ദിർഹം സ്വർണ്ണനാണയമായി ഓരോ ആഴ്ച്ചയും നേടാം. അഞ്ച് ആഴ്ച്ചകളിലേക്കാണ് ഈ ഓഫർ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *