norkarootsസുവർണാവസരം:പ്രവാസികൾക്കായി സൗജന്യ സംരംഭകത്വ പരിശീലനവുമായി നോർക്ക റൂട്ട്സ്
തിരുവനന്തപുരം: പ്രവാസികള്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെnorkaroots (എന്‍.ബി.എഫ്.സി) നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന സൗജന്യ സംരംഭകത്വ പരിശീലനത്തിന്റെ നടപ്പുസാമ്പത്തിക വര്‍ഷത്തെ പ്രോഗ്രാമിന് ആഗസ്റ്റ് 21 ന് തുടക്കമാകും.
പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം പെരിന്തല്‍മണ്ണ VAVAS-മാളില്‍ ആഗസ്റ്റ് 21 ന് രാവിലെ 10 ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. തിരഞ്ഞെടുക്കപ്പെട്ട 100 ഓളം പ്രവാസി സംരംഭകര്‍ പങ്കെടുക്കും.
പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (N.B.F.C) ആഭിമുഖ്യത്തിലാണ് സംരംഭകത്വ പരിശീലന പരിപാടി. നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ സംരംഭകസഹായ പദ്ധതികള്‍ , വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും പരിശീലനത്തിന്റെ ഭാഗമായി ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)