Posted By user Posted On

യുഎഇ: വ്യാജ വിസയും താമസാനുമതിയും ഉണ്ടാക്കിയാൽ 10 വർഷം വരെ തടവ്

ദുബായിലെ പബ്ലിക് പ്രോസിക്യൂഷൻ വിസയും റസിഡൻസ് പെർമിറ്റും സംബന്ധിച്ച നിയമത്തെക്കുറിച്ച് സുപ്രധാന അറിയിപ്പ് നൽകി. നിയമം ലംഘിക്കുക എന്ന ഉദ്ദേശത്തോടെ വിസ, റസിഡൻസ് പെർമിറ്റ് അല്ലെങ്കിൽ ഇവയുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിച്ചാൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് അതോറിറ്റി അറിയിച്ചു. വ്യാജരേഖ ചമയ്ക്കുന്നവർക്കു മാത്രമല്ല, വ്യാജരേഖകളാണെന്ന അറിവോടെ ഇത്തരം രേഖകൾ ഉപയോഗിക്കുന്നവർക്കും പിഴ ബാധകമാണ്. കഴിഞ്ഞ വർഷം യുഎഇയിൽ 10,500 അനധികൃത താമസക്കാർക്കെതിരെ കേസെടുത്തതായി അധികൃതർ അറിയിച്ചു. ഈ 10,576 ഇമിഗ്രേഷൻ കേസുകളിൽ ഒളിച്ചോടിയവരും ഉൾപ്പെടുന്നു. അനധികൃതമായി രാജ്യത്ത് കടന്നവർ, വ്യാജ റസിഡൻസ് പെർമിറ്റോ വിസയോ ഉണ്ടാക്കിയവർ, ഔദ്യോഗിക അനുമതിയില്ലാതെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്ന ആളുകൾ, താമസ വിസയുടെ കാലാവധി കഴിഞ്ഞവർ, വിസിറ്റ് വിസയിൽ ജോലിക്ക് പിടിക്കപ്പെട്ടവരും ഇതിൽ പെടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *