Posted By user Posted On

യുഎഇ; മലനിരകൾക്കിടയിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി പോലീസ്

വിനോദത്തിനായി റാ​ക് വാ​ദി ഖ​ദാ പ​ർ​വ​ത​പ്ര​ദേ​ശ​ത്ത് ദു​ര്‍ഘ​ട മ​ല​നി​ര​യി​ല്‍ വി​നോ​ദ​ത്തി​നെ​ത്തി വ​ഴി അ​റി​യാ​തെ പ​ർ​വ​ത​നി​ര​യി​ല്‍ കു​ടു​ങ്ങി​യ കൗ​മാ​ര​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി. 16ഉം 17​ഉം പ്രാ​യ​മു​ള്ള ആ​ണ്‍കു​ട്ടി​ക​ളെ​യാ​ണ്​ സം​യു​ക്ത ര​ക്ഷാ സേ​ന​യു​ടെ ഏ​​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഓ​പ​റേ​ഷ​ന്‍ റൂ​മി​ല്‍ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് റാ​ക് പൊ​ലീ​സ്, ആം​ബു​ല​ന്‍സ് വി​ഭാ​ഗം, എ​യ​ര്‍വി​ങ് തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ജി​ച്ച പ്ര​വ​ര്‍ത്ത​നം കു​ട്ടി​ക​ള്‍ക്ക് ര​ക്ഷ​യാ​വു​ക​യാ​യി​രു​ന്നു. ക്ഷീ​ണി​ത​രാ​യി ക​ണ്ടെ​ത്തി​യ ഇ​വ​ര്‍ക്ക് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍കി​യ ശേ​ഷം റാ​ക് സ​ഖ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ തു​ട​ര്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി.

അ​പ​ക​ട​ക​ര​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ര്‍ശ​നം ഒ​ഴി​വാ​ക്കാ​ന്‍ എ​ല്ലാ​വ​രും ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ർ​ദേ​ശി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യാ​ന്‍ 999 ന​മ്പ​റി​ലും അ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്ക് 901 ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *