Posted By user Posted On

ഹലാല്‍ നിയമലംഘനം; യുഎഇയില്‍ റെസ്റ്റോറന്റ് അടച്ചുപൂട്ടി

അബുദാബി: അബുദാബിയില്‍ ഹലാല്‍ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പിയ റെസ്റ്റോറന്റ് അടച്ചുപൂട്ടി. റെസ്‌റ്റോറന്റില്‍ ഹലാല്‍ അല്ലാത്ത ഭക്ഷണം തയ്യാറാക്കുന്ന ഉപകരണങ്ങള്‍ തന്നെയാണ് ഹലാല്‍ ഭക്ഷണം പാചകം ചെയ്യാനും ഉപയോഗിച്ചിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.

മുസഫയിലെ ബിറാത് മനില റെസ്റ്റോറന്റാണ് അബുദാബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി അടച്ചുപൂട്ടിയത്. ആരോഗ്യത്തിന് ഹാനികരമായ പ്രവര്‍ത്തനങ്ങളും റെസ്റ്റോറന്റില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് നടപടിയെടുത്തത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം മാത്രമെ റെസ്റ്റോറന്റിന് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ. ഉപകരണങ്ങള്‍ മാറ്റി റെസ്റ്റോറന്റ് വൃത്തിയാക്കുക, അണുവിമുക്തമാക്കുക എന്നിവയ്ക്ക് ശേഷം ഹലാല്‍ അല്ലാത്ത ഭക്ഷണം നല്‍കുന്നതിന് വേണ്ട അനുമതി ലഭിച്ചു കഴിഞ്ഞ് മാത്രമെ റെസ്‌റ്റോറന്റിന് വീണ്ടും പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കൂവെന്ന് അധികൃതര്‍ അറിയിച്ചു.

പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ എമിറേറ്റിലെ ഭക്ഷണശാലകളില്‍ ബുദാബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി നിരന്തരം പരിശോധനകള്‍ നടത്തുമെന്നും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 800555 എന്ന അബുദാബി സര്‍ക്കാറിന്റെ ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *