red onion യുഎഇയിൽ സവാള വില ഉയരാൻ സാധ്യത; കാരണം ഇതാണ്
ദുബൈ: സവാളക്ക് 40 ശതമാനം കയറ്റുമതി തീരുവ ഉയർത്തിയ ഇന്ത്യയുടെ നടപടി യു.എ.ഇയിലെ red onion വിപണികളിലും പ്രതിഫലിക്കുമെന്ന് ആശങ്ക. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സർക്കാർ കയറ്റുമതി നിയന്ത്രണത്തിൻറെ ഭാഗമായി സവാളയുടെ കയറ്റുമതി തീരുവ 40 ശതമാനം ഉയർത്തിയതായി പ്രഖ്യാപിച്ചത്. വിലവർധന ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് പ്രഖ്യാപനം. ലോകത്ത് ഏറ്റവും കൂടുതൽ സവാള കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.യു.എ.ഇ, ബംഗ്ലാദേശ്, മലേഷ്യ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ സവാള ഇറക്കുമതി ചെയ്യുന്നത്. കയറ്റുമതി തീരുവ വർധിപ്പിച്ച ഇന്ത്യയുടെ നടപടി യു.എ.ഇയിൽ സവാള വിലവർധനക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. ആഗസ്റ്റിലാണ് ഇന്ത്യയിലെ സവാള കൃഷി വിളവെടുപ്പ് സമയം. എന്നാൽ, കനത്ത മഴയിൽ വൻ കൃഷിനാശം സംഭവിച്ചതോടെ ആഭ്യന്തര വിപണികളിലും സവാളക്ക് ക്ഷാമം നേരിട്ടു. ഇതോടെയാണ് കയറ്റുമതിക്ക് നിയന്ത്രണമെന്ന നിലയിൽ തീരുവ ഉയർത്താൻ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)