Posted By user Posted On

കള്ളപ്പണം തടയുന്നതിൽ വീഴ്​ച: യുഎഇയിൽ 50 സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കി

ദു​ബൈ: രാ​ജ്യ​ത്ത്​ ക​ള്ള​പ്പ​ണം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ 50 സ്ഥാ​പ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​രം സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി. മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ച​ട്ടം ലം​ഘി​ച്ച 225 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മ​ന്ത്രാ​ല​യം വ​ൻ​തു​ക പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ യു.​എ.​ഇ ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻറ​ലി​ജ​ൻ​സി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന goAML സം​വി​ധാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം നി​ർ​ത്തി​വെ​പ്പി​ച്ച​ത്. സം​ശ​യ​ക​ര​മാ​യ ഇ​ട​പാ​ടു​ക​ൾ ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻറ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​ണ് goAML. സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഈ ​സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ൽ 50 സ്ഥാ​പ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, ഭീ​ക​ര​വാ​ദ ഫ​ണ്ടി​ങ് എ​ന്നി​വ​യെ നേ​രി​ടു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ 225 സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി മൊ​ത്തം 76.9 ദ​ശ​ല​ക്ഷം ദി​ർ​ഹ​മി​ൻറെ പി​ഴ​യാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.ക​ള്ള​പ്പ​ണം, ഭീ​ക​ര​വാ​ദ ഫ​ണ്ടി​ങ് തു​ട​ങ്ങി​യ​വ​ക്കെ​തി​രെ അ​ന്താ​രാ​ഷ്ട്ര നി​യ​മ​പ്ര​കാ​രം ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് യു.​എ.​ഇ സ്വീ​ക​രി​ക്കു​ന്ന​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യു​ന്ന​തി​ലും ഭീ​ക​ര​വാ​ദ ഫ​ണ്ടി​ങ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​ലും പ​രാ​ജ​യ​പ്പെ​ട്ട 29 സാ​മ്പ​ത്തി​ക ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ഈ ​മാ​സം 10ന്​ 22.6 ​ദ​ശ​ല​ക്ഷം ദി​ർ​ഹം മ​ന്ത്രാ​ല​യം പി​ഴ ചു​മ​ത്തി​യി​രു​ന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *