Posted By user Posted On

നിങ്ങൾക്കിതാ സു​വ​ർ​ണാ​വ​സ​രം; യുഎഇയിലെ ലൈ​സ​ൻ​സി​ലെ ബ്ലാ​ക്ക്​​പോ​യ​ൻറു​ക​ൾ കു​റ​ക്കാ​ൻ ചെയ്യേണ്ടത് ഇത്രമാത്രം

ദു​ബൈ: ലൈ​സ​ൻ​സി​ലെ ബ്ലാ​ക്ക്​​പോ​യ​ൻറു​ക​ൾ കു​റ​ക്കാ​ൻ സു​വ​ർ​ണാ​വ​സ​ര​മൊ​രു​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. പു​തി​യ അ​ക്കാ​ദ​മി​ക വ​ർ​ഷം തു​ട​ങ്ങു​ന്ന ആ​ഗ​സ്റ്റ്​ 28ന്​ ​സു​ര​ക്ഷി​ത​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക്​ നാ​ല്​ ട്രാ​ഫി​ക്​ പോ​യ​ൻറു​ക​ൾ ന​ൽ​കു​മെ​ന്നാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​ൻറെ വാ​ഗ്ദാ​നം. ഇ​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൻറെ വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ച്ച്​​ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ആ​ദ്യ​ദി​നം​ ഞാ​ൻ സു​ര​ക്ഷി​ത​മാ​യി വാ​ഹ​നം ഓ​ടി​ക്കു​മെ​ന്ന്​ പ്ര​തി​​ജ്​​ഞ​യെ​ടു​ക്കു​ക​യേ വേ​ണ്ടൂ. തു​ട​ർ​ന്ന്​ അ​ന്നേ ദി​വ​സം ട്രാ​ഫി​ക്​ നി​യ​മം ലം​ഘി​ക്കാ​നോ അ​പ​ക​ടം വ​രു​ത്താ​നോ പാ​ടി​ല്ല. എ​ങ്കി​ൽ ലൈ​സ​ൻ​സി​ൽ നാ​ല്​ പോ​സി​റ്റി​വ്​ പോ​യ​ൻറ്​ ല​ഭി​ക്കു​മെ​ന്ന്​ ഫെ​ഡ​റ​ൽ ട്രാ​ഫി​ക്​ കൗ​ൺ​സി​ൽ അ​റി​യി​ച്ചു. രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ഖ്യാ​പി​ച്ച ‘അ​പ​ക​ട​മി​ല്ലാ​ത്ത ദി​നം’ സം​രം​ഭ​ത്തി​ൻറെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. ര​ണ്ടു​മാ​സ​ത്തെ വേ​ന​ല​വ​ധി​ക്കു ശേ​ഷം ആ​ഗ​സ്റ്റ്​ 28നാ​ണ്​ യു.​എ.​ഇ​യി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത്. അ​ന്നേ ദി​വ​സം അ​പ​ക​ട​ര​ഹി​ത​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യം മു​ന്നി​ൽ​ക്ക​ണ്ടാ​ണ്​ ഇ​ത്ത​ര​മൊ​രു സം​രം​ഭം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​​ ഫെ​ഡ​റ​ൽ ട്രാ​ഫി​ക്​ കൗ​ൺ​സി​ൽ അ​റി​യി​ച്ചു. ലൈ​സ​ൻ​സി​ൽ ബ്ലാ​ക്ക്​ പോ​യ​ൻറ്​ ഉ​ള്ള​വ​ർ​ക്ക്​ അ​തു കു​റ​ക്കാ​ൻ പു​തി​യ സം​രം​ഭം സ​ഹാ​യ​ക​മാ​വും.രാ​ജ്യ​ത്ത്​ ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കാ​ണ് പൊ​ലീ​സ്​​ ബ്ലാ​ക്ക്​ പോ​യ​ൻറ്​ ല​ഭി​ക്കു​ന്ന​ത്. 24 ബ്ലാ​ക്ക്​ പോ​യ​ൻറ്​ ല​ഭി​ച്ചാ​ൽ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്ക​പ്പെ​ടും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *