Posted By user Posted On

യന്ത്രത്തകരാറിനെ തുടർന്ന് കോഴിക്കോട്-ദുബൈ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

കോഴിക്കോട് നിന്ന് ദുബൈയിലേക്ക് രാവിലെ 8.30ന് പുറപ്പടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്രത്തകരാറിനെ തുടർന്ന് റദ്ദാക്കി. മുഴുവൻ യാത്രക്കാരുടെയും എമിഗ്രേഷൻ പൂർത്തിയാക്കിയ ശേഷം ബോർഡിങ്ങിന് പ്രവേശിക്കാനുള്ള അറിയിപ്പ് കിട്ടിയ ശേഷമാണ് വിമാനത്തിന് യന്ത്രത്തകരാറുള്ളതായി യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചത്. എയർപോർട്ട് റൺവേ രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെ അടച്ചിടുന്നതിനാൽ ആറുമണിക്ക് ശേഷം ഇതേ വിമാനത്തിന്റെ തകരാർ പരിഹരിച്ച് അതിൽ കയറ്റി വിടുകയോ വൈകുന്നേരം ഏഴിനുള്ള വിമാനത്തിൽ ദുബൈയിലേക്ക് കയറ്റി വിടുകയോ ചെയ്യുമെന്ന് ഡെപ്യൂട്ടി മാനേജർ നേരിട്ടെത്തി യാത്രക്കാരെ അറിയിച്ചു. ഇതിനെതിരെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.

യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുമെന്നും അടുത്തുള്ളവർക്ക് വീട്ടിൽ പോകാമെന്നും അധികൃതർ അറിയിച്ചു. യാത്രക്കാരോട് വൈകീട്ട് അഞ്ചിനാണ് വിമാനത്താവളത്തിൽ എത്താൻ അറിയിച്ചിട്ടുള്ളത്. അടുത്ത ആഴ്ച യു.എ.ഇയിൽവിദ്യാലയങ്ങൾ തുറക്കുന്നതിനാൽ നിരവധി സ്ത്രീകളും കുട്ടികളുമാണ് വിമാനത്തിൽ പുറപ്പെടാനുണ്ടായിരുന്നത്. യന്ത്രത്തകരാർ പരിഹരിക്കാനുള്ള ഉപകരണം തിരുവനന്തപുരത്തുനിന്ന് എത്തിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *