യുഎഇ; സ്കൂൾ മേഖലകളിൽ സ്പീഡ് കുറയ്ക്കാൻ ഡ്രൈവർമാർക്ക് നിർദേശവുമായി പോലീസ്
യുഎഇയിൽ പുതിയ അധ്യയനവർഷം ഈ മാസം 28ന് ആരംഭിക്കാനിരിക്കെ ഡ്രൈവർമാർക്ക് ട്രാഫിക് നിർദേശങ്ങൾ നൽകി പൊലീസ്. സ്കൂൾ മേഖലകളിൽ നിശ്ചയിച്ച വേഗപരിധി പാലിക്കുക, ശ്രദ്ധ തിരിക്കുന്ന മൊബൈൽ ഫോണിന്റെ ഉപയോഗത്തിൽനിന്ന് വിട്ടുനിൽക്കുക, നിശ്ചിത ലൈനുകൾ പാലിക്കുക, ശാരീരികപ്രയാസമുള്ള സമയങ്ങളിൽ ഡ്രൈവ് ചെയ്യാതിരിക്കുക, സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നലുകൾ ശ്രദ്ധിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പൊലീസ് പ്രധാനമായും മുന്നോട്ടുവെച്ചത്. സ്കൂൾ തുറക്കുന്ന ദിവസം ദുബൈ പൊലീസ് ‘അപകടമില്ലാത്ത ദിനം’ ആചരിക്കുകയാണ്. അന്നേ ദിവസം അപകടരഹിതമായി വാഹനം ഓടിക്കുന്നവർക്ക് നാല് ബ്ലാക് പോയന്റ് കുറയുന്നതുൾപ്പെടെ നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ അധ്യയനവർഷത്തിൽ എമിറേറ്റിൽ അപകടങ്ങൾ ഇല്ലാത്ത സുസ്ഥിരമായ റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടികൾ എന്ന് ജനറൽ ഡിപാർട്ട് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞുയുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)