Posted By user Posted On

യുഎഇയിൽ ഈ വർഷം 14 പുതിയ സ്കൂളുകൾ

യുഎഇയിൽ ഈ ​വ​ർ​ഷം സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ​നി​ന്ന് 20,000 കു​ട്ടി​ക​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ചേ​രു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ, സാ​ങ്കേ​തി​ക​വി​ദ്യാ മ​ന്ത്രി​യും എ​മി​റേ​റ്റ്സ് സ്കൂ​ൾ​സ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ്​ ചെ​യ​ർ​പേ​ഴ്​​സ​നു​മാ​യ സാ​റാ അ​ൽ അ​മീ​രി. എ​മി​റേ​റ്റ് ട​വ​റി​ൽ യു.​എ.​ഇ ​​ഗ​വ​ൺ​മെ​ന്‍റ്​ മീ​ഡി​യ ഓ​ഫി​സ് സം​ഘ​ടി​പ്പി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കു​ട്ടി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​ത്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ മി​ക​വാ​ണ്​ തെ​ളി​യി​ക്കു​ന്ന​ത്. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലാ​യി 14 പു​തി​യ സ്കൂ​ളു​ക​ൾ ഈ​വ​ർ​ഷം തു​റ​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​തി​നാ​ലാ​ണി​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ അ​ധ്യാ​പ​ക‍ർ​ക്കും ഉ​ദ്യോ​​ഗ​സ്ഥ​ർ​ക്കു​മെ​ല്ലാം മ​തി​യാ​യ പ​രി​ശീ​ല​ന​മാ​ണ്​ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ ന​ൽ​കു​ന്ന​ത്. ഈ ​വ​ർ​ഷം 23,492 വി​ദ്യാ​ഭ്യാ​സ പ്ര​ഫ​ഷ​ന​ലു​ക​ളാ​ണ്​ പ്ര​ത്യേ​ക പ​രി​ശീ​ല​ന​വാ​ര പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ച​ത്. 165 പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​ക​ളും മൂ​ന്നു വി​ദ്യാ​ഭ്യാ​സ ഫോ​റ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.

30 സ്കൂ​ളു​ക​ൾ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ക​യും 47 സ്കൂ​ളു​ക​ൾ ന​വീ​ക​രി​ക്കു​ക​യും ചെ​യ്തു. 78 പു​തി​യ ബ​സു​ക​ളാ​ണ് വി​വി​ധ സ്കൂ​ളു​ക​ളി​ലേ​ക്കാ​യി വാ​ങ്ങി​യ​ത്. ഇ​ത​ട​ക്കം 48,000 സ്കൂ​ൾ ബ​സു​ക​ളാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലു​ള്ള​ത്. 3600 ക​മ്പ്യൂ​ട്ട​റു​ക​ൾ സ്കൂ​ളു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യും. ഇ​തി​നു​പു​റ​മേ 2187 സം​വേ​ദ​നാ​ത്മ​ക ഡി​സ്​​പ്ലേ ഉ​പ​ക​ര​ണ​ങ്ങ​ളും വി​വി​ധ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലേ​ക്ക് ന​ൽ​കും. ഒ​രു കോ​ടി പു​സ്ത​ക​ങ്ങ​ളാ​ണ് അ​ച്ച​ടി​ച്ച​ത്. വി​ദ്യാ​രം​ഭ​ദി​വ​സം മു​ത​ൽ പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ക്കും.

അ​ക്കാ​ദ​മി​ക് വ​ർ​ഷം തു​ട​ങ്ങു​ന്ന​തി​ന് ര​ണ്ടു മാ​സം മു​മ്പ് യൂ​നി​ഫോം വി​ത​ര​ണം ചെ​യ്തി​രു​ന്നു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 50 വി​ൽ​പ​ന​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ആ​റു​ല​ക്ഷ​ത്തി​ലേ​റെ സ്കൂ​ൾ യൂ​നി​ഫോ​മു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കു​ന്നു​ണ്ട്. നി​ർ​മി​ത​ബു​ദ്ധി അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ക. വ​രു​ന്ന അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ൽ 450 പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​ണ് എ​മി​റേ​റ്റ്സ് സ്കൂ​ൾ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ്​ ആ​ലോ​ചി​ക്കു​ന്ന​ത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *