cheapo air കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനനിരക്ക് കുത്തനെ കൂടി; പ്രതിസന്ധിയിലായി പ്രവാസി മലയാളികൾ
ഷാർജ: യു.എ.ഇയിലെ വിദ്യാലയങ്ങൾ വേനലവധിക്കുശേഷം തുറക്കാനിരിക്കെ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ cheapo air ന്ന് യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറം. 1300 ദിർഹം മുതൽ 2300 ദിർഹം വരെയാണ് വരും ദിവസങ്ങളിൽ വിവിധ വിമാന കമ്പനികൾ ഈടാക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിലാണ് താരതമ്യേന കുറഞ്ഞ നിരക്ക്.ഈ മാസം 28നാണ് യു.എ.ഇയിലെ വിദ്യാലയങ്ങൾ രണ്ടുമാസത്തെ വേനലവധിക്കുശേഷം തുറക്കുക. അധ്യാപകരും ഇതര സ്കൂൾ ജീവനക്കാരും കഴിഞ്ഞ ദിവസങ്ങളിലായി തിരികെ എത്തിയെങ്കിലും കുടുംബങ്ങൾ വരാനുണ്ട്. തിരുവോണം 29നായതിനാൽ, ഓണം കുടുംബാംഗങ്ങളോടൊപ്പം ആഘോഷിച്ച് സെപ്റ്റംബർ ആദ്യത്തിൽ തിരികെ വരാമെന്ന് കരുതുന്നവരും നിരവധിയാണ്. ടിക്കറ്റ് നിരക്ക്, സെപ്റ്റംബർ പകുതിയോടടുക്കുമ്പോൾ മാത്രമാണ് കുറവുവരുന്നത്.എന്നാൽ, ഓണാഘോഷത്തിന് നാട്ടിൽ പോകാൻ വരും ദിനങ്ങളിൽ 280 ദിർഹം മുതൽ വിവിധ ടിക്കറ്റ് ലഭ്യമാണ്. പക്ഷേ, ഓണാഘോഷം കഴിഞ്ഞ് തിരികെ വരണമെങ്കിൽ 1300 ദിർഹത്തിൽ അധികം ടിക്കറ്റിനായി നൽകേണ്ട അവസ്ഥയാണ്.നാട്ടിൽനിന്ന് ടിക്കറ്റെടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെയെത്തിയ പലരും 30,000 മുതൽ 40,000 ഇന്ത്യൻ രൂപ വരെയാണ് ടിക്കറ്റിന് നൽകിയത്. നാലും അഞ്ചും അംഗങ്ങളുള്ള ഒരു കുടുംബത്തിന് രണ്ടുലക്ഷത്തോളം രൂപ ടിക്കറ്റിന് മാത്രമായി മാറ്റിവെക്കേണ്ടിവരും. മാസങ്ങൾക്കുമുമ്പേ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമായതൊഴിച്ചാൽ വലിയ ശതമാനം ആളുകളും ഉയർന്ന ടിക്കറ്റ് നിരക്ക് നൽകിയാണ് യാത്ര ചെയ്യുന്നത്.യു.എ.ഇ-കേരള സെക്ടറിൽ സർവിസുകൾ കുറയുന്നത് തിരക്കുള്ള സമയങ്ങളിൽ ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരാൻ കാരണമാകുന്നുണ്ട്. വിദ്യാലയങ്ങളിലെ അവധിക്കാലങ്ങളിലും ആഘോഷ സീസണിലും ഗൾഫ് സെക്ടറിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന നിരക്കുകൾ വർധിക്കാറുണ്ടെങ്കിലും ഈ വർഷം പ്രവാസികളുടെ നടുവൊടിക്കുന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നതെന്ന് യാത്രക്കാർ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)