expat ഏജന്റുമാർ ചതിച്ചു, യുഎഇയിലെ വില്ലയിൽ ദുരിത ജീവിതം; പ്രവാസി മലയാളി യുവതിയെ രക്ഷിച്ചു
റാസൽഖൈമ: ഏജൻറുമാരുടെ ചതിയിൽ മൂന്നാഴ്ചയോളം റാസൽഖൈമയിലെ വില്ലയിലകപ്പെട്ട പത്തനംതിട്ട expat അടൂർ സ്വദേശിനിയെ രക്ഷിച്ചു . നാട്ടിൽ ലാബ് ടെക്നീഷ്യനായിരുന്നുവെന്ന് ഇവർ പറഞ്ഞു. ഗൾഫിൽ മികച്ച ജോലിയെന്ന വാഗ്ദാനവുമായാണ് ഏജൻറ് സമീപിച്ചത്. സന്ദർശക വിസയിലാണ് യു.എ.ഇയിലത്തെിയത്. വിമാനത്താവളത്തിൽനിന്ന് റാസൽഖൈമയിലെ വില്ലയിലെത്തിച്ചു. ഇവിടെ ഒറ്റപ്പെട്ട നിലയിലായിരുന്നു. പന്തികേട് തോന്നിയപ്പോൾ തന്നെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഏജൻറ് ചെവിക്കൊണ്ടില്ല. വിവരം രക്ഷിതാക്കളെ അറിയിക്കാൻ കഴിഞ്ഞതാണ് ആശ്വാസമായത്. യുവതിക്ക് തുണയായത് ഗ്ലോബൽ പ്രവാസി യൂനിയൻറെ (ജി.പി.യു) ഇടപെടൽ. ഏജൻറിൻറെ താമസസ്ഥലത്തെ ദുരിത ജീവിതത്തിൽനിന്ന് രക്ഷപ്പെട്ട് ഉമ്മുൽഖുവൈനിൽ ജി.പി.യു ഭാരവാഹികളുടെ തണലിലാണ് ഇപ്പോൾ യുവതി. മദീനയിലെ ഗ്ലോബൽ പ്രവാസി യൂനിയൻ പ്രവർത്തകരാണ് യുവതി റാസൽഖൈമയിൽ പ്രതിസന്ധിയിലകപ്പെട്ട വിവരം അറിയിച്ചതെന്ന് ഗ്ലോബൽ പ്രവാസി യൂനിയൻ ചെയർമാനും ഉമ്മുൽഖുവൈനിലെ സാമൂഹിക പ്രവർത്തകനുമായ അഡ്വ. ഫരീദ് പറഞ്ഞു. സഹപ്രവർത്തകരായ കരീം പൂച്ചിങ്ങൽ, പി. വിദ്യാധരൻ എന്നിവരുമായി ആലോചിച്ച് ഉമ്മുൽഖുവൈൻ പൊലീസുമായി ബന്ധപ്പെട്ടു. ഉമ്മുൽഖുവൈനിൽ രജിസ്റ്റർ ചെയ്ത കേസ് അധികൃതർ റാസൽഖൈമ പൊലീസിന് കൈമാറി. യുവതിയുടെ പാസ്പോർട്ട് ലഭിച്ചില്ലെങ്കിൽ ഔട്ട്പാസ് സംഘടിപ്പിച്ച് നാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമത്തിലാണെന്നും അഡ്വ. ഫരീദ് വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)