Posted By user Posted On

heat സുഹൈൽ നക്ഷത്രമുദിച്ചു; യുഎഇയിൽ ഇനി ചൂട് കുറയും

അബുദാബി ∙ ഗൾഫിൽ വേനൽച്ചൂട് കുറയുന്നതിന്റെ സൂചനയായി സുഹൈൽ നക്ഷത്രമുദിച്ചു. യുഎഇയിൽ heat മുൻപെങ്ങുമില്ലാത്ത വിധം താപനില ഉയർന്ന വേനൽക്കാലമാണ് ഇതോടെ കഴിയുന്നത്. 53 ദിവസം നീണ്ടനിൽക്കുന്ന സുഹൈൽ സീസണിന്റെ തുടക്കമായാണ് സുഹൈൽ നക്ഷത്രത്തിന്റെ വരവിനെ കണക്കാക്കുന്നത്. രാജ്യാന്തര വാന നിരീക്ഷണ കേന്ദ്രത്തിൻറെ കണക്കിൽ സിറിയസിന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈൽ. ഭൂമിയിൽ നിന്ന് 313 പ്രകാശ വർഷം അകലെയാണ് ഇത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *