യുഎഇയിൽ അദ്ധ്യയനവർഷം ആരംഭിക്കുന്ന ദിനത്തിൽ സർക്കാർ ജോലിക്കാരായ മാതാപിതാക്കൾക്ക് ജോലിയിൽ ഇളവ്
യുഎഇയിൽ പുതിയ അധ്യയനവർഷത്തിന്റെ ആദ്യദിനം ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ജോലിസമയത്തിൽ ഇളവ് പ്രഖ്യാപിച്ചു. ആദ്യ ദിനത്തിൽ സ്കൂൾ വിദ്യാർഥികളുടെ രക്ഷിതാക്കളായ ജീവനക്കാർക്ക് മൂന്നു മണിക്കൂർ വരെയാണ് ജോലിയിൽ ഇളവ്. ബാക് ടു സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് തൊഴിൽ മന്ത്രാലയത്തിന്റെ നടപടി.
പുതിയ അധ്യയനവർഷം തുടങ്ങുന്ന ആഗസ്റ്റ് 28 തിങ്കളാഴ്ച രാവിലെ വൈകി ഓഫിസിലെത്തുകയും നേരത്തേ ജോലി അവസാനിപ്പിക്കാനും കഴിയുംവിധമാണ് ക്രമീകരണം. കെജി ക്ലാസുകളുടെ പ്രവൃത്തി ദിനം വ്യത്യസ്ത സ്കൂളിൽ വിവിധ ദിവസമായതിനാൽ ആ ദിവസത്തേക്കാണ് 3 മണിക്കൂർ ഇളവെന്നും വ്യക്തമാക്കി. ചെറിയ ക്ലാസുകളിലെ കുട്ടികളുള്ള രക്ഷിതാക്കൾക്ക് ആദ്യ ആഴ്ച അനുയോജ്യമായ ജോലി സമയം തിരഞ്ഞെടുക്കാം. അധ്യയന വർഷത്തിൽ അത്യാവശ്യഘട്ടങ്ങളിൽ മുൻകൂർ അനുമതിയോടെയും ഇത് അനുവദിക്കും. രക്ഷാകർതൃ കൂടിക്കാഴ്ചയ്ക്കോ ബിരുദദാന ചടങ്ങിനോ ഈ ഇളവ് ഉപയോഗപ്പെടുത്താമെന്നും വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)