electricity ഗ്യാസ് പ്ലാൻറിൽ തകരാർ; യുഎഇയിൽ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങി
ഷാർജ: വെള്ളിയാഴ്ച ഉച്ചയോടെ ഷാർജയുടെ വിവിധ ഭാഗങ്ങളിൽ അൽപനേരം വൈദ്യുതി മുടങ്ങി. അൽ സജാ ഏരിയയിലെ electricity ഗ്യാസ് പ്ലാൻറിലെ സാങ്കേതിക തകരാറിനെത്തുടർന്നാണ് വൈദ്യുതി തടസ്സം നേരിട്ടത്.വൈദ്യുതി നിർമാണ യൂനിറ്റിലേക്കുള്ള ഗ്യാസ് വാൽവിനാണ് തകരാർ സംഭവിച്ചത്. അൽ മജാസ്, അൽ താവൂൻ, അബു ഷഗറ, യർമൂക്ക്, അൽ നഹ്ദ ഏരിയ ഉൾപ്പെടെയുള്ള എമിറേറ്റിൻറെ ചില ഭാഗങ്ങളിൽ താമസിക്കുന്നവർക്കാണ് പ്രധാനമായും തടസ്സം നേരിട്ടത്. അപ്രതീക്ഷിതമായി വൈദ്യുതി തടസ്സപ്പെട്ടതോടെ ചിലർ ഫ്ലാറ്റുകളിലെ ലിഫ്റ്റിൽ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്.പ്രദേശത്ത് 15 മിനിറ്റ് നേരം വൈദ്യുതി ഉണ്ടായിരുന്നില്ലെന്ന് അൽ മജാസിലെ നിവാസി എൻ. മാലിക് പറഞ്ഞു. ഫ്ലാറ്റിലെ വൈദ്യുതി യൂനിറ്റിൻറെ സാങ്കേതിക തകരാറാണെന്നാണ് ആദ്യ കരുതിയത്. പരിശോധനയിൽ തകരാറില്ലെന്ന് ബോധ്യമായി. പിന്നീടാണ് സമീപത്തെല്ലാം വൈദ്യുതി ഇല്ലെന്ന് വ്യക്തമായതെന്നും ഫ്ലാറ്റിലെ സുരക്ഷ ഉദ്യോഗസ്ഥൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (സേവ)യുടെ പ്രഗല്ഭരായ സാങ്കേതിക വിദഗ്ധർ പ്രശ്നപരിഹാരത്തിനായി ദ്രുതഗതിയിൽ മുന്നിട്ടിറങ്ങിയതിനാൽ തകരാർ അൽപസമയത്തിനുള്ളിൽതന്നെ പരിഹരിച്ചതായും വൈദ്യുതി പുനഃസ്ഥാപിച്ചതായും ഷാർജ മീഡിയ ഓഫിസ് അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)